Jump to content

ഇന്ദ്രജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ദ്രജ
ഇന്ദ്രജ ഫോട്ടോഷൂട്ടിനിടെ
ജനനം
രാജാത്തി[1]

(1977-10-17) 17 ഒക്ടോബർ 1977  (47 വയസ്സ്)
തൊഴിൽ
  • അഭിനേത്രി
  • മോഡൽ
സജീവ കാലം1993 – 2007
2014 – present
ജീവിതപങ്കാളി(കൾ)മുഹമ്മദ് അബ്സാർ
കുട്ടികൾ1

ഇന്ദ്രജ തെലുഗു, മലയാളം സിനിമകളിലെ അഭിനയത്തിന് പേരുകേട്ട ഒരു ഇന്ത്യൻ അഭിനേത്രിയാണ്. ടെലിവിഷൻ ഷോകൾക്ക് പുറമേ കുറച്ച് തമിഴ്, കന്നഡ സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്. [2][3]

മുൻകാലജീവിതം

[തിരുത്തുക]

ചെന്നൈയിലെ ഒരു തെലുഗു ബ്രാഹ്മണ കുടുംബത്തിലാണ് ഇന്ദ്രജ ജനിച്ചത്.[4][5] രാജാത്തി എന്നാണ് യഥാർത്ഥനാമം. മൂന്ന് സഹോദരിമാരിൽ മൂത്തവളായ അവർ ഒരു കർണാടക സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് വരുന്നത്.[6] സ്കൂൾ കാലഘട്ടത്തിൽ സംഗീത, നാടക മത്സരങ്ങളിൽ സമ്മാനം നേടിയിരുന്നു. പരിശീലനം സിദ്ധിച്ച ശാസ്ത്രീയ ഗായികയും നർത്തകിയുമായ ഇന്ദ്രജ മാധവപെഡ്ഡി മൂർത്തി എന്ന കലാകാരനിൽ നിന്നും കുച്ചിപ്പുടി നൃത്തരൂപം പഠിച്ചു.[2] സിനിമയിൽ സജീവമകുന്നതിന് മുമ്പ് അവർ പത്രപ്രവർത്തകയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു.[7][8]

അഭിനയ ജീവിതം

[തിരുത്തുക]

രജനികാന്ത് നായകനായ ഉഴൈപ്പാളി എന്ന സിനിമയിൽ ബാലതാരമായാണ് ഇന്ദ്രജയെ ആദ്യമായി സിനിമയിലേക്ക് വരുന്നത്. നായികയായി അവരുടെ ആദ്യ ചിത്രമായ ജന്തർ മന്തറിനൊപ്പം, ആ സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പേര് 'ഇന്ദ്രജ' തന്റെ സ്റ്റേജ് നാമമായി സ്വീകരിച്ചു. പിന്നീട്, എസ്.വി. കൃഷ്ണ റെഡ്ഡിയുടെ യമലീല ഇന്ദ്രജയെ പെട്ടെന്ന് താരപദവിയിലേക്ക് നയിച്ചു. ചിത്രം ഒരു വർഷത്തിലധികം തിയ്യെറ്ററുകളിൽ പ്രദർശിപ്പിച്ചു.[2] തടയം, രാജാവിൻ പാർവയിലെ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും രണ്ട് സിനിമകളും ബോക്‌സ് ഓഫീസിൽ സ്വാധീനം ചെലുത്തുന്നതിൽ പരാജയപ്പെട്ടതിനാൽ അവർക്ക് തമിഴ് സിനിമകളിൽ കാര്യമായി മുന്നേറാൻ കഴിഞ്ഞില്ല.[2]

മോഹൻലാലിനൊപ്പം ഉസ്താദ്, സുരേഷ് ഗോപിയ്‌ക്കൊപ്പം എഫ്‌ഐആർ, മമ്മൂട്ടിയ്‌ക്കൊപ്പം ക്രോണിക് ബാച്ചിലർ, ജയറാമിനൊപ്പം മയിലാട്ടം, കലാഭവൻ മണിയ്‌ക്കൊപ്പം ബെൻ ജോൺസൺ എന്നിങ്ങനെ നിരവധി വിജയകരമായ മലയാള സിനിമകളിൽ അവർ നായികാ വേഷങ്ങൾ ചെയ്തു. ഇവയെല്ലാം അവരുടെ ഏറ്റവും ശ്രദ്ധേയമായ മലയാള ചിത്രങ്ങളിൽ ചിലതാണ്. വിവാഹശേഷം ഒരു ഇടവേളയ്ക്ക് ശേഷം നിരവധി തെലുഗു സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ സിനിമയിലേക്ക് തിരിച്ചെത്തി.

സ്വകാര്യ ജീവിതം

[തിരുത്തുക]

നടനും വ്യവസായിയുമായ മുഹമ്മദ് അബ്സാറിനെയാണ് ഇന്ദ്രജ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് ഒരു മകളുണ്ട്. [9]

അഭിനയിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]

മലയാള സിനിമ

[തിരുത്തുക]
Year Title Role Notes
1999 ദി ഗോഡ്മാൻ മുംതാസ്
1999 ഇൻഡിപെൻഡൻസ് സിന്ധു
1999 എഫ്.ഐ.ആർ ലൈല
1999 ഉസ്താദ് ക്ഷമ
2000 ശ്രദ്ധ ശ്രദ്ധ
2001 ഉന്നതങ്ങളിൽ ഹെലെൻ
2002 കൃഷ്ണാ ഗോപാൽകൃഷ്ണാ ഭാമ
2003 ചേരി അരുന്ധതി
2003 അച്ചന്റെ കൊചുമോൾ ഡെയ്സി
2003 ക്രോണിക് ബാച്ച്ലർ ഭവാനി രാജശേഖരൻ
2003 വാർ ആൻഡ് ലൗ ക്യാപ്റ്റൻ ഹേമ വർമ്മ
2003 റിലാക്സ് ചിത്ര
2004 താളമേളം അമ്മുക്കുട്ടി
2004 അഗ്നിനക്ഷത്രം അമ്മു
2004 മയിലാട്ടം മീനാക്ഷി
2005 ബെൻ ജോൺസൺ ഗൗരി
2006 ഹൈവേ പോലീസ് രഞ്ജിനി
2006 നരകാസുരൻ നീന വിശ്വനാഥൻ
2007 ഇന്ദ്രജിത്ത് ഷാഹിന
2021 12സി ആശ പൈ ചിത്രീകരണം പുരോഗമിക്കുന്നു

ടെലിവിഷൻ

[തിരുത്തുക]
Show Language Channel Notes
JB ജങ്ക്ഷൻ മലയാളം കൈരളി ടി.വി. അതിഥി
കോമഡി സൂപ്പർ നൈറ്റ് മലയാളം ഫ്‌ളവേഴ്‌സ് ടെലിവിഷൻ അതിഥി

അവലംബം

[തിരുത്തുക]
  1. "Indraja". Sify. Archived from the original on 23 June 2013. Retrieved 19 December 2019.
  2. 2.0 2.1 2.2 2.3 "Indraja". Sify. Archived from the original on 23 June 2013. Retrieved 3 July 2012.
  3. Profile of Malayalam Actor Indraja. En.msidb.org (26 January 2009). Retrieved on 2017-10-25.
  4. Indraja, Prema (16 December 2016). Actress Indraja Exclusive Interview. iDream Telugu Movies. Event occurs at 8m20s.
  5. "నేను తెలుగు బ్రాహ్మణ్.. ఆయన ముస్లిం..పెళ్లికి అది అడ్డుకాదు: హీరోయిన్ ఇంద్రజ లవ్ స్టోరీ". Samayam Telugu (in തെലുങ്ക്). Retrieved 2021-05-15.{{cite web}}: CS1 maint: url-status (link)
  6. "Indraja reveals how she got married despite objection from parents". OnManorama. Retrieved 2021-05-08.
  7. "Director's dream". Rediff. Retrieved 3 July 2012.
  8. "Tamil Star – Profile". Archived from the original on 4 May 2001.
  9. "My Marriage isn't a Secret: Senior Heroine". AP Today. 7 September 2014. Archived from the original on 7 September 2014. {{cite web}}: |archive-date= / |archive-url= timestamp mismatch; 10 സെപ്റ്റംബർ 2014 suggested (help)
"https://ml.wikipedia.org/w/index.php?title=ഇന്ദ്രജ&oldid=3688568" എന്ന താളിൽനിന്ന് ശേഖരിച്ചത്