ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, അഹമ്മദാബാദ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
23°01′54″N 72°32′11″E / 23.031661°N 72.536325°E
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് അഹമ്മദാബാദ് ഇന്ത്യയിലെ പ്രമുഖമായ ഒരു ബിസിനസ് സ്കൂൾ ആണ്. ഗുജറാത്തിലെ അഹമ്മദാബാദിലാണു ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ സർക്കാർ സ്ഥാപിച്ചിട്ടുള്ള 13 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്ടുകളിൽ ഐ.ഐ.എം. കൊൽകത്തക്ക് ശേഷം 1961-ലാണ് ഐ.ഐ.എം. അഹമ്മദാബാദ് സ്ഥാപിതമായത്. ഏഷ്യയിലെ തന്നെ മികച്ച മാനേജ്‌മന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായാണ് ഇത് കരുതപ്പെടുന്നത്.
പാഠ്യപദ്ധതി
[തിരുത്തുക]ഇവിടെ നൽകുന്ന പ്രധാന കോഴ്‌സുകളിൽ ഒന്ന് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്‌മെന്റ് ആണ്(എം.ബി.എ. ക്കു തുല്യം).ഈ കോഴ്‌സിന്റെ കാലാവധി 2 വർഷം ആണ്. ഇത് കൂടാതെ ഡോക്ടറൽ കോഴ്സുകളും എക്സിക്യുട്ടീവ് മാനേജ്മെന്റ്റ് ബിരുദ കോഴ്സുകളും ഇവിടെ നടത്തപ്പെടുന്നു.
ചരിത്രം
[തിരുത്തുക]പ്രമുഖ ശാസ്ത്രജ്ഞൻ വിക്രം സാരാഭായ്, ഗുജറാത്തി ബിസിനസുകാരനായ കസ്തൂർഭായ് ലാൽഭായ് എന്നിവർ ഈ കോളജ് തുടങ്ങാനായി മുൻകൈ എടുക്കുകയുണ്ടായി. ഇന്ത്യൻ സർക്കാർ, ഗുജറാത്ത് സർക്കാർ എന്നിവരുടെ പങ്കാളിത്തത്തോടെയാണു ഐ.ഐ.എം. അഹമ്മദാബാദ് 16 ഡിസംബർ 1961 ൽ തുടങ്ങിയത്. അമേരിക്കൻ ആർക്കിടെക്റ്റ് ലൂയിസ് കാൻ ഡിസൈൻ ചെയ്ത ഇവിടത്തെ കെട്ടിടങ്ങൾ വളരെ പ്രസിദ്ധമാണ്.
ദി ഇക്കണോമിസ്റ്റ് മാഗസിൻ 2012 ൽ പുറത്തിറക്കിയ ആഗോള റാങ്കിങ്ങിൽ ഐ.ഐ.എം. അഹമ്മദാബാദ് ലോകത്ത് 56-ആം സ്ഥാനത്താണ്.
പ്രവേശനം
[തിരുത്തുക]ക്യാറ്റ് അഥവാ കോമ്മൺ അഡ്മിഷൻ ടെസ്റ്റ് വഴിയാണ് ഇവിടെ പ്രവേശനം നല്കുന്നത്.
ചിത്രശാല
[തിരുത്തുക]-
പൂമുഖം
-
ഒരു വിശാലദൃശ്യം
-
ഹാർവാർഡ് സ്റ്റെപ്സ്