Jump to content

ആർ ജെ മലിഷ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർ ജെ മലിഷ്ക
ജനനം
മലിഷ്ക മെൻഡോൺസ

ദേശീയതഇന്ത്യൻ
മറ്റ് പേരുകൾആർ ജെ മലിഷ്ക, മുംബൈ കി റാണി[1]
തൊഴിൽറേഡിയോ ജോക്കി

മുംബൈയിൽ നിന്നുള്ള ഒരു റേഡിയോ അവതാരകയാണ് ആർ ജെ മലിഷ്ക എന്നറിയപ്പെടുന്ന മലിഷ്ക മെൻഡോൺസ[2][3][4]. റെഡ് എഫ്.എം. 93.5 ൽ പ്രവർത്തിക്കുന്നു. മലിഷ്ക അവതരിപ്പിച്ച 'മോർണിംഗ് നമ്പർ 1 വിത്ത് മലിഷ്ക' എന്ന പരിപാടി ഇന്ത്യൻ എക്സലൻസ് ഇൻ റേഡിയോ അവാർഡുകളിൽ മികച്ച പ്രഭാതപരിപാടിയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.

കലാജീവിതം

[തിരുത്തുക]

മുംബൈയിലെ സോഫിയാ കോളേജിൽ നിന്നും സോഷ്യൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ മലിഷ്ക ഒരു റേഡിയോ ജോക്കി എന്ന നിലയിലാണ് തന്റെ കരിയർ ആരംഭിച്ചത്. മലിഷ്കയുടെ ജനപ്രീതിയാർജ്ജിച്ച ഒരു പരിപാടിയാണ് ‘മോർണിംഗ് നമ്പർ വൺ’. ഇതു കൂടാതെ ‘ബെസ്റ്റ് ബ്രേക്ക്ഫാസ്റ്റ് പ്രോഗ്രാം’, ‘എം ബോലെ തോ’, 'ബജാത്തേ രഹോ' തുടങ്ങിയ പരിപാടികളും അവർ ചെയ്തിട്ടുണ്ട്. 2014 ജൂലൈ 13 ന് മലിഷ്ക ‘ഝലക് ദിഖ്‌ലാ ജാ’ എന്ന ഡാൻസ് റിയാലിറ്റി ഷോയുടെ ഏഴാം സീസണിൽ വൈൽഡ് കാർഡ് എൻട്രിയായി പ്രവേശിച്ചു. ഒമ്പതാം ആഴ്ചയിൽ (2014 ആഗസ്റ്റ് 10) എലിമിനേഷൻ വഴി പുറത്തായി [5]. 2006-ൽ പുറത്തിറങ്ങിയ ബോളിവുഡ് ചലച്ചിത്രം ലഗേ രഹോ മുന്നാഭായ് എന്ന ചിത്രത്തിൽ റേഡിയോ ജോക്കിയുടെ വേഷം ചെയ്യാൻ നടി വിദ്യ ബാലനെ പരിശീലിപ്പിച്ചത് മലിഷ്കയാണ്. 2017 ൽ ബോളിവുഡ് ചിത്രമായ “തുമാരി സുലു” എന്ന ചിത്രത്തിൽ റേഡിയോ ജോക്കിയുടെ വേഷം അഭിനയിക്കുകയും ചെയ്തു [6][7]. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ നിരവധി സീസണുകളിൽ മലിഷ്ക അതിഥിയായി എത്തിയിരുന്നു [8]. 2019-ൽ ദാദാസാഹിബ് ഫാൽക്കെ ഫിലിം ഫെസ്റ്റിവലിൽ 'ആർജെ ഓഫ് ദി ഇയർ' പുരസ്ക്കാരം നൽകി മലിഷ്കയെ ആദരിക്കുകയുണ്ടായി.

പോട്ട്ഹോൾ മിക്സ്

[തിരുത്തുക]

മുംബൈ നഗരത്തിലെ റോഡുകളുടെ ശോചനീയവസ്ഥയെ വിമർശിച്ച് സോനു സോങ്ങ് പോട്ട്ഹോൾ മിക്സ് എന്നൊരു പാട്ട് മലിഷ്ക ചെയ്തിരുന്നു. റെഡ് എഫ്.എമ്മിലെ മറ്റ് ജോക്കികളോടൊപ്പം നൃത്തം ചെയ്ത് പാടുന്ന മലിഷ്കയെ ഈ പാട്ടിന്റെ വീഡിയോയിൽ കാണാം. ഇത് സമൂഹമാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടിയിരുന്നു. “മുംബൈ, തുലാ ബി.എം.സി വർ ഭരോസാ നൈ കാ?” (മുംബൈ, നിനക്ക് ബി.എം.സിയിൽ വിശ്വാസമില്ലേ? ) എന്ന വരികളോടെയുള്ള പാട്ട് ബി.എം.സിയെ ചൊടിപ്പിച്ചിരുന്നു[9]. ബി.എം.സി. മലിഷ്കയുടെ എഫ്.എം. ചാനലിനെതിരെ മാനനഷ്ടത്തിന് 500 കോടി രൂപ നഷ്ടപരിഹാരത്തിനായി കേസ് കൊടുക്കണമെന്ന് ഒരു ശിവസേന നേതാവ് ആവശ്യപ്പെട്ടു. ബാന്ദ്രയിലെ വീട്ടിനുള്ളിൽ കൊതുകിനു പെരുകാൻ സാഹചര്യം ഒരുക്കുന്നുവെന്ന് ആരോപിച്ച് മലിഷ്കയുടെ അമ്മ ലില്ലി മെൻഡോൺസയ്ക്ക് ബി.എം.സി നോട്ടീസ് അയച്ചതും ഈ വിമർശനത്തിന്റെ പ്രതികരണമാണെന്ന് ആരോപണമുയർന്നു[10]. എന്നാൽ പിന്നീടും ഇതേ വിഷയത്തിൽ ബി.എം.സിയെ വിമർശിച്ച് മറ്റൊരു പാട്ടും മലിഷ്ക പുറത്തിറക്കി. “സിൻഘാട്ട്” എന്ന മറാഠി ചലച്ചിത്രഗാനത്തിന്റെ പാരഡിയായി ചെയ്ത ഈ പാട്ടും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു[11][12].

അവലംബം

[തിരുത്തുക]
  1. http://www.radioandmusic.com/biz/radio/private-fm-stations/190221-mumbai-ki-rani-red-fms-malishka-honoured
  2. "'Amitabh called me 'howleracious'!' - Rediff.com Get Ahead". rediff.com. Retrieved 2016-04-03.
  3. "Malishka Mendonsa Profile - Photos, Wallpapers, Videos, News, Movies, Malishka Mendonsa Songs, Pics". in.com. Archived from the original on 2013-04-30. Retrieved 2016-04-03.
  4. "MALISHKA MENDONCA, 34, Radio Jockey -". photogallery.indiatimes.com. Retrieved 2016-04-03.
  5. http://indiatoday.intoday.in/story/rj-malishka-jhalak-dikkhla-jaa-eliminated-host/1/376429.html
  6. https://www.madhyamam.com/movies/movies-news/bollywood/tumhari-sulu-trailer-vidya-balan-rocks-saree-waali-bhabhi-comic-slice
  7. "NEWS! RJ Malishka makes her filmi debut in Vidya Balan's 'Tumhari Sulu'". dna (in അമേരിക്കൻ ഇംഗ്ലീഷ്). 2017-05-15. Retrieved 2018-10-30.
  8. "Big Boss participants are brave: RJ Malishka" (in ഇംഗ്ലീഷ്). Retrieved 2018-10-30.
  9. https://www.afaqs.com/news/story/50997_The-virality-of-the-video-irked-them-RJ-Malishka-on-Sonu-Song-Pothole-Mix
  10. https://www.ndtv.com/mumbai-news/rj-malishka-mocked-mumbai-civic-body-cut-to-notice-for-mosquitoes-1726676
  11. https://www.ibtimes.co.in/zingaat-mix-rj-malishkas-new-monsoon-pothole-song-mumbai-khadyaat-hits-out-bmc-video-goes-viral-775244
  12. https://localnews.manoramaonline.com/mumbai/local-news/2018/07/18/mby-maliska.html

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആർ_ജെ_മലിഷ്ക&oldid=3624616" എന്ന താളിൽനിന്ന് ശേഖരിച്ചത്