ആർ. രാമചന്ദ്രൻ നായർ
ദൃശ്യരൂപം
ആർ. രാമചന്ദ്രൻ നായർ | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 22 ഡിസംബർ 1931 |
പങ്കാളി | പി.എൻ. വനജാക്ഷി അമ്മ |
കുട്ടികൾ | ഒരു മകൻ |
ഉറവിടം: [1] |
കേരളത്തിലെ ഒരു പൊതുപ്രവർത്തകനും സംസ്ഥാനത്തെ മുൻ ആരോഗ്യമന്ത്രിയുമാണ് ആർ. രാമചന്ദ്രൻ നായർ.
ജീവിതരേഖ
[തിരുത്തുക]പി. രാഘവൻ പിള്ളയുടേയും എം.പി. കല്ല്യാണി അമ്മയുടേയും മകനായി 1931 ഡിസംബർ 22 ന് ജനിച്ചു. നിയമ ബിരുദധാരിയാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാന അനുഭാവിയായി രാഷ്ട്രീയം തുടങ്ങിയതിന് ശേഷം കേരള കോൺഗ്രസിലും പിന്നീട് എൻ.ഡി.പി.യിലും പ്രവർത്തിച്ചിരുന്നു. 2007 ഡിസംബർ 14 ന് മരിച്ചു.
പദവികൾ
[തിരുത്തുക]- ആരോഗ്യ മന്ത്രി - 24-06-1991 മുതൽ 05-06-1994 വരെ
- കേരള യൂണിവേർസിറ്റി സെനറ്റ് അംഗം
- റജിസ്റ്റാർ, എൻ.എസ്.എസ്. കരയോഗം
- എൻ.എസ്.എസ്. ഡയറക്റ്റ്ർ ബോർഡ് അംഗം.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
1991 | ആറന്മുള നിയമസഭാമണ്ഡലം | ആർ. രാമചന്ദ്രൻ നായർ | എൻ.ഡി.പി. യു.ഡി.എഫ്. | സി.എ. മാത്യു | ഐ.സി.എസ്., എൽ.ഡി.എഫ്. | പ്രതാപചന്ദ്ര വർമ്മ | ബി.ജെ.പി. |
കുടുംബം
[തിരുത്തുക]പി.എൻ. വനജാക്ഷിയാണ് ഭാര്യ. ഒരു മകൻ.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-15.
- ↑ http://www.keralaassembly.org