ആലുവ ശിവക്ഷേത്രം
10°07′01″N 76°21′13″E / 10.11707°N 76.353537°E
ആലുവ ശിവക്ഷേത്രം | |
---|---|
ക്ഷേത്രം | |
ക്ഷേത്രത്തിന്റെ സ്ഥാനം | |
നിർദ്ദേശാങ്കങ്ങൾ: | 10°27′5″N 76°14′5″E / 10.45139°N 76.23472°E |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | എറണാകുളം |
പ്രദേശം: | ആലുവ |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ശിവൻ |
പ്രധാന ഉത്സവങ്ങൾ: | ശിവരാത്രി |
ക്ഷേത്രങ്ങൾ: | 1 |
ചരിത്രം | |
ക്ഷേത്രഭരണസമിതി: | കൊച്ചി ദേവസ്വം ബോർഡ് |
കേരളത്തിൽ എറണാകുളം ജില്ലയിലെ ആലുവയിൽ പെരിയാറിന്റെ തീരത്താണ് ആലുവ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ത്രിമൂർത്തികളിൽ ഒരാളായ ശ്രീ മഹാദേവനാണ് പ്രധാന പ്രതിഷ്ഠ. പെരിയാർ മണപ്പുറത്ത് എല്ലാ വർഷവും കുംഭമാസത്തിൽ ആഘോഷിക്കുന്ന മഹാശിവരാത്രി പ്രസിദ്ധമാണ്. ലക്ഷക്കണക്കിന് ആളുകൾ അന്നേ ദിവസം ആലുവാ മണപ്പുറത്ത് ശിവരാത്രി ആഘോഷിക്കാൻ ഒത്തുകൂടുന്നു. ശിവരാത്രിക്ക് ആലുവ മണപ്പുറത്ത് ബലിയർപ്പിച്ചാൽ മരിച്ച ബന്ധുക്കൾക്ക് മോക്ഷം ലഭിക്കും എന്ന വിശ്വാസം ധാരാളം ഭക്തരെ ആകർഷിക്കുന്നു. ശിവരാത്രി കൂടാതെ കർക്കടകവാവിനും ഇവിടെ ധാരാളം ഭക്തർ ബലിയിടാൻ വരാറുണ്ട്. ധനുമാസത്തിലെ തിരുവാതിര ആണ് മറ്റൊരു പ്രധാന ആഘോഷം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
ഐതിഹ്യം
[തിരുത്തുക]പരശുരാമൻ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ആലുവാ ശിവക്ഷേത്രം ത്രേതായുഗത്തിൽ ശ്രീരാമൻ പക്ഷി ശ്രേഷ്ഠനായ ജടായുവിന് അന്ത്യാകർമ്മങ്ങൾ നിർവഹിച്ചത് ആലുവ ശിവക്ഷേത്രത്തിലാണെന്നാണ് ഐതിഹ്യം. തന്മൂലം ഇവിടെ ബലിയിടുന്നത് അത്യധികം വിശേഷമായി കൊണ്ടാടുന്നു.
ശിവരാത്രി
[തിരുത്തുക]പെരിയാറിന്റെ തീരത്ത് ആലുവാ മണപ്പുറത്ത് എല്ലാ വർഷവും കുംഭമാസത്തിൽ ശിവരാത്രി ദിനത്തിൽ കൊണ്ടാടുന്ന ഹൈന്ദവ ആഘോഷമാണ് ആലുവാ ശിവരാത്രി. ശിവരാത്രിക്കുശേഷമുള്ള ദിവസം രാവിലെ തീർത്ഥാടകർ പിതൃക്കൾക്ക് ബലിയർപ്പിക്കുന്നു.
പ്രത്യേകത
[തിരുത്തുക]പ്രകൃതിയുടെ നിയന്ത്രണത്തിൽ സ്വഭാവികമായി ആറാട്ട് നടക്കുന്ന ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് ആലുവ ശിവക്ഷേത്രം. മഴക്കാലത്ത് പെരിയാർ നിറഞ്ഞൊഴുകി വിഗ്രഹം വെള്ളത്തിൽ മുങ്ങുമ്പോളാണ് ഇവിടെ ആറാട്ട് നടക്കുക എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ചമ്രവട്ടം അയ്യപ്പക്ഷേത്രം, താണിക്കുടം ഭഗവതി ക്ഷേത്രം, ഊരമന ശാസ്താക്ഷേത്രം, തൃപ്പുലിക്കൽ ശിവക്ഷേത്രം എന്നിവയാണ് ഇതുപോലെ സ്വഭാവികമായി ആറാട്ട് നടക്കുന്ന കേരളത്തിലെ മറ്റ് ക്ഷേത്രങ്ങൾ.[1]
വിശേഷ ദിവസങ്ങൾ
[തിരുത്തുക]- കുംഭത്തിലെ മഹാശിവരാത്രി
- ധനുമാസ തിരുവാതിര
- പ്രദോഷ ശനിയാഴ്ച
- ഞായറാഴ്ച, തിങ്കളാഴ്ച എന്നി ദിവസങ്ങളും മഹാദേവന് പ്രധാനമാണ്.
മുഖ്യവഴിപാടുകൾ
[തിരുത്തുക]ധാര, പിൻവിളക്ക്, മൃത്യുഞ്ജയ അർച്ചന, മൃജ്യുഞ്ചയ ഹോമം
ചിത്രശാല
[തിരുത്തുക]-
മഹാദേവക്ഷേത്രം
-
ക്ഷേത്രത്തിന്റെ പേര്
-
ക്ഷേത്രത്തിന്റെ ഭരണ കാര്യാലയം
അവലംബം
[തിരുത്തുക]- ↑ "സ്വയം ആറാടുന്ന അമ്പലങ്ങൾ". മലയാള മനോരമ. 10 August 2013. Retrieved 16 Aug 2013-.
{{cite news}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി]