അസോള
അസോള Mosquito fern | |
---|---|
Azolla caroliniana | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | Azollaceae |
Genus: | Azolla |
Species | |
Azolla caroliniana Willd. |
ശുദ്ധജലത്തിൽ വളരുന്ന പന്നൽ (ഫേൺ) വിഭാഗത്തിൽപെടുന്ന ഒരു ചെറുസസ്യമാണ് അസോള. കന്നുകാലികൾക്കുള്ള പോഷകാഹാരം, ജൈവവളം എന്നീനിലകളിലും ഉപയോഗിക്കാവുന്ന ഒരു ഒരു സസ്യമാണിത്.
പ്രത്യേകതകൾ
[തിരുത്തുക]അസോളയുടെ സഹജീവിയായി വളരുന്ന നീലഹരിതപായലിന് അന്തരീക്ഷത്തിൽ നിന്നും നൈട്രജൻ ശേഖരിച്ച് മാംസ്യഘടകങ്ങളും നൈട്രജൻ സംയുകതങ്ങളുമാക്കി വേർതിരിക്കുന്നതിനുള്ള കഴിവുണ്ട്. ഈ കഴിവുള്ളതിനാൽ അസോളയെ കാലിത്തീറ്റയിലും മണ്ണിരകമ്പോസ്റ്റ് തുടങ്ങിയ ജൈവവളങ്ങളുടെ നിർമ്മാണ പ്രക്രിയയിലും ഉപയോഗിക്കുന്നു. വളർത്തുമൃഗങ്ങൾക്കുള്ള തീറ്റയിൽ അസോള ഉൾപ്പെടുത്തുന്നതുവഴി 20% വരെ തീറ്റച്ചെലവു കുറയ്ക്കാം; എന്നതിലുപരി പാലുത്പാദനം 15% മുതൽ 20% വരെ കൂടുതലും ലഭിക്കുന്നു[1]. മരത്തണലിലും വളർത്താൻ കഴിയുന്ന ഒരു സസ്യമാണിത്. കൂടാതെ കൃഷി തുടങ്ങി മൂന്ന് ദിവസത്തിനുള്ളിൽ ഭാരം മൂന്നിരട്ടിയാകുന്നു എന്ന സവിശേഷതയും ഇതിനുണ്ട്. അസോളയുടെ മൊത്തം ഖരഘടകത്തിന്റെ 25% മുതൽ 30% വരെ പ്രോട്ടീൻ അടങ്ങിരിക്കുന്നു. അതുകൂടാതെ അധിക അളവിൽ വിറ്റാമിനുകളും ധാതുലവണങ്ങളും അസോളയിൽ അടങ്ങിയിരിക്കുന്നു. കൃഷിയിറക്കി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഒന്നാം വിളവെടുക്കാം. കൂടാതെ പറമ്പിലും പാടത്തും നടത്തുന്ന കൃഷികൾക്ക് നല്ല ജൈവവളമായി നേരിട്ടും, ബയോഗ്യാസ്, മണ്ണിരകമ്പോസ്റ്റ് എന്നിവയുടെ അസംസ്കൃതവസ്തുവായും അസോള ഉപയോഗിക്കാം.
കൃഷിരീതി
[തിരുത്തുക]അസോള ഉത്പാദിപ്പിക്കുന്നതിനായി ഏറ്റവും ചെലവുകുറഞ്ഞതും ഫലപ്രദവുമായ മാർഗ്ഗമാണ് സിൽപോളിൻ ഉപയോഗിച്ചുകൊണ്ടുള്ള കൃഷിരീതി. ഇതിലേയ്ക്കായി 2.7 മീറ്റർ X 1.8 മീറ്റർ വലിപ്പത്തിൽ മുറിച്ചെടുത്ത സിൽപോളിൻ ഷീറ്റ് ഏകദേശം 3 ചതുരശ്രമീറ്റർ വിസ്തീർണ്ണവും 10 സെന്റീമീറ്റർ ആഴവുമുള്ള തടമെടുത്ത് അതിൽ വിരിക്കുക. കാറ്റു മൂലം ഷീറ്റിന് ഇളക്കം തട്ടാതിരിക്കുന്നതിനായി തടത്തിന് പുറത്തേയ്ക്ക് ഉള്ളാ ഭാഗം ഇഷ്ടിക ഉപയോഗിച്ച് ഭാരം വയ്ക്കേണ്ടതാണ്.[2]
ഇങ്ങനെ നിർമ്മിക്കുന്ന തടത്തിൽ കല്ലുകൾ നീക്കം ചെയ്ത അരിച്ചെടുത്ത വളക്കൂറുള്ള മേൽമണ്ണ് ഒരേപോലെ നിരത്തിയശേഷം 7.5 കിലോഗ്രാം ചാണകം, 45ഗ്രാം രാജ്ഫോസ്, 15ഗ്രാം അസോഫെർട്ട് എന്നീ രാസവളങ്ങളും ചേർത്ത് വെള്ളത്തിൽ കലക്കി ആഴം 8 സെന്റീമീറ്റർ ആകത്തക്കവിധം ഒഴിക്കുക. അതിൽ 1 കിലോഗ്രാം മുതൽ 2 കിലോഗ്രാം വരെ അസോളവിത്ത് ഒരുപോലെ നിരത്തി നിക്ഷേപിക്കുക. ഏകദേശം ഒരാഴ്ചകൊണ്ട് അസോള വിളവെടുക്കുന്നതിന് പാകമായിരിക്കും. ദിവസവും 1 കിലോഗ്രാം വരെ അസോള വിളവെടുക്കാവുന്നതാണ്[3].
ചിത്രശാല
[തിരുത്തുക]-
കർഷകർ കാലികളുടെ തീറ്റയ്ക്കായി വളർത്തുന്ന അസോള
-
പടിഞ്ഞാറൻ ആസ്ത്രേലിയയിലെ കാനിംങ് നദിയിൽ വളർന്നു നിൽക്കുന്ന അസോള
-
അസോളയുടെ ഒരു ക്ലോസ് ഷോട്ട്
അവലംബങ്ങൾ
[തിരുത്തുക]- ↑ ജി.വി. നായരുടെ ലേഖനം, കർഷകശ്രീ മാസിക, ഏപ്രിൽ 2009.
- ↑ കിഷോർ അൻസിൽ (31 ഒക്ടോബർ 2014). "അസോള കൃഷിരീതി". മലയാള മനോരമ. ആലപ്പുഴ. Archived from the original (പത്രലേഖനം) on 2014-10-31. Retrieved 31 ഒക്ടോബർ 2014.
- ↑ ജി.വി. നായരുടെ ലേഖനം, കർഷകശ്രീ മാസിക, ഏപ്രിൽ 2009.