അവിയൽ (സംഗീതസംഘം)
ദൃശ്യരൂപം
അവിയൽ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | തിരുവനന്തപുരം, കേരളം, ഇന്ത്യ |
വിഭാഗങ്ങൾ | റോക്ക്, ഓൾട്ടർനേറ്റീവ് റോക്ക്, വേൾഡ് മ്യൂസിക്ക് |
വർഷങ്ങളായി സജീവം | 2003-മുതൽ |
ലേബലുകൾ | ഫാറ്റ് ഫിഷ് റെക്കോഡ്സ് |
അംഗങ്ങൾ | റ്റോണി ജോൺ റെക്സ് വിജയൻ മിഥുൻ പുത്തൻവീട്ടിൽ ബിന്നി ഐസ്സക് |
മുൻ അംഗങ്ങൾ | ആനന്ദ്രാജ് ബെഞ്ചമിൻ പോൾ നരേശ് കമ്മത്ത് |
വെബ്സൈറ്റ് | www www |
ഒരു മലയാളം റോക്ക് സംഗീത സംഘമാണ് അവിയൽ.[1] 2004ൽ ആണ് ഈ സംഘം രൂപീകൃതമായത്. ഓൾട്ടർനേറ്റീവ് മലയാളീ റോക്ക് എന്നാണ് തങ്ങളുടെ സംഗീത ശൈലിയെ ബാന്റംഗങ്ങൾ വിശേഷിപ്പിക്കുന്നത്. സഞ്ചാരം, സോൾട്ട് ആന്റ് പെപ്പർ, സെക്കന്റ് ഷോ എന്നീ ചലച്ചിത്രങ്ങളിൽ അവിയലിന്റെ ഗാനങ്ങൾ ഉൾപ്പെടുന്നു.
അംഗങ്ങൾ
[തിരുത്തുക]- റെക്സ് വിജയൻ (ഗിറ്റാർ, സിന്ത്)
- മിഥുൻ പുത്തൻവീട്ടിൽ (ഡ്രംസ്) - ( മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ മകൻ)
- ടോണി ജോൺ (ടേൺടേബിൾസ്, സിന്ത്, ഗായകൻ)
- ബിന്നി ഐസക് (ബേസ് ഗിറ്റാർ)[2]
മുൻ അംഗങ്ങൾ
[തിരുത്തുക]- ആനന്ദ് രാജ് ബെഞ്ചമിൻ പോൾ (ഗായകൻ)
- നരേഷ് കമ്മത്ത് (ബേസ് ഗിറ്റാർ)
അവിയൽ (ആൽബം)
[തിരുത്തുക]അവിയൽ | ||||
---|---|---|---|---|
ആൽബം by അവിയൽ | ||||
Released | 2008 ഫെബ്രുവരി 8 | |||
Genre | ഓൾട്ടർനേറ്റീവ് റോക്ക്, മലയാളം | |||
Length | 40:52 | |||
Label | ഫാറ്റ് ഫിഷ് റെക്കോഡ്സ് | |||
അവിയൽ chronology | ||||
|
അവിയൽ' എന്ന, ബാന്റിന്റെ അതേ പേര് തന്നെയാണ് ആദ്യത്തെ ആൽബത്തിനും നൽകിയിരിക്കുന്നത്. നാടൻ പാട്ടുകളുടെ വരികളും ഇൻഡി പോപ്പ് സംഗീതവും ചേർന്ന എട്ട് പാട്ടുകൾ അടങ്ങുന്നതാണ് ഈ ആൽബം.
പാട്ടുകൾ
- നട നട
- ചെക്കേലെ
- ഞാൻ ആരാ
- അരികുറുക
- ആരാണ്ടാ
- കറുകറ
- ആടു പാമ്പേ
- ഏറ്റം പാട്ട്
സോൾട്ട് ആന്റ് പെപ്പർ എന്ന മലയാള ചലച്ചിത്രത്തിനു വേണ്ടി ആനക്കള്ളൻ എന്ന ഗാനം സംഗീതം ചെയ്തിരിക്കുന്നതും ഈ സംഘമാണ്.
അവലംബം
[തിരുത്തുക]- ↑ "Avial - Coastal Rock". The Indian Express Limited. 2008-03-07. Archived from the original on 2010-01-18. Retrieved 2009-07-03.
- ↑ "Eclectic mixture of music and style Music". The Hindu. 2008-02-09. Archived from the original on 2008-02-13. Retrieved 2009-07-03.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ് Archived 2008-07-05 at the Wayback Machine.
- അവിയലിന്റെ മൈസ്പേസ് പ്രൊഫൈൽ
- ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൽ നിന്നുള്ള വാർത്ത