അമക് അഗ്നിപർവ്വതം
Amak Volcano | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 1,601 അടി (488 മീ) |
Prominence | 488 മീ (1,601 അടി) |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
North Pacific, part of Alaska | |
Parent range | Aleutian Islands |
ഭൂവിജ്ഞാനീയം | |
Mountain type | Stratovolcano |
Volcanic arc | Aleutian Arc |
Last eruption | 1796 |
അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായ അലാസ്കയിലെ അല്യൂഷ്യൻ ദ്വീപുകളിൽ ഉള്ള ബസാൾട്ടിക് ആൻഡെസൈറ്റ് സ്റ്റ്രാറ്റോവൊൾക്കാനോ ആണ് അമക് അഗ്നിപർവ്വതം. സിലിക്ക 55 ശതമാനമുള്ള കറുത്ത അഗ്നിപർവ്വതശിലയാണ് ബസാൾട്ടിക് ആൻഡെസൈറ്റ്. കോൺ ആകൃതിയിൽ കാണപ്പെടുന്ന ഈ അഗ്നിപർവ്വതം അനേകം അട്ടികൾ ആയാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ലാവ, ടെഫ്ര, പ്യൂമിസ്, അഗ്നിപർവ്വതചാരം എന്നിവ ചേർന്ന് കട്ടിയായാണ് ഈ അട്ടികൾ രൂപപ്പെട്ടിരിക്കുന്നത്. ആയതിനാൽ ആണ് ഇത്തരം അഗ്നിപർവ്വതങ്ങൾ` സ്ട്രാറ്റോവോൾക്കാനോ എന്നു വിളിക്കുന്നത്. അമേരിക്കൻ ഐക്യനാടുകളിലെ ആങ്കറേജിൽ നിന്നും 618 മൈൽസ്(995 കി. മീ. ) അകലെയാണിതു സ്ഥിതിചെയ്യുന്നത്. [1] ഇത് അല്യൂഷ്യൻ ദ്വീപസമൂഹത്തിലെ എപ്പോനിമസ് ദ്വീപിൽ ആണുള്ളത്. ഫ്രോസ്റ്റി അഗ്നിപർവ്വതത്തിനു 50 കി. മീ. അകലെയാണിതു സ്ഥിതിചെയ്യുന്നത്. അലാസ്കൻ ഉപദ്വീപിന്റെ പടിഞ്ഞാറൻ പാർശ്വത്തിന്റെ അറ്റത്താണിതുള്ളത്. പെർമിറ്റോടുകൂടി ബോട്ടിലൂടെയേ ഇവിടെയെത്താൻ അനുമതിയുള്ളു.
ഇവിടെ എത്തിച്ചേരാൻ
[തിരുത്തുക]അമക് അഗ്നിപർവ്വതത്തിനടുത്തുള്ള പട്ടണമായ കോൾഡ് ബേയിൽ വിമാനങ്ങൾ വഴി എത്തിച്ചേരാവുന്നതാണ്. എന്നാൽ അമക് ബോട്ട് വഴി മാത്രമേ എത്തിച്ചേരാനാവൂ. ഈ ദ്വീപിൽ വിമാനങ്ങൾ ഇറങ്ങാൻ അനുമതിയില്ല. കോൾഡ് ബേയിൽ നിന്നും സ്വകാര്യ ബോട്ടുസഞ്ചാരത്തിനു കഴിയും. [2]
ഭൂമിശാസ്ത്രവും ഭൂവിജ്ഞാനീയവും
[തിരുത്തുക]അല്യൂഷ്യൻ ഉപദ്വീപിന്റെ ഉത്തരഭാഗത്ത് ബെറിംഗ് കടലിൽ ആണ് അമക് ദ്വീപ് കിടക്കുന്നത്. [3] of the main range.[2]
അമേരിക്കൻ ഐക്യനാടുകളിലാണ് ലോകത്തിൽത്തന്നെ ഏറ്റവും കൂടുതൽ എണ്ണം സജീവമായ അഗ്നിപർവ്വതങ്ങൾ കിടക്കുന്നത്. ഇതിൽ പലതും ഭൂമിശാസ്ത്രപ്രകാരം അടുത്തകാലത്തുണ്ടായതാണ്. അലാസ്കയിൽത്തന്നെ അമ്പതോളം അത്തരം അഗ്നിപർവ്വതങ്ങൾ സ്ഥിതിചെയ്യുന്നു. [4][5]
സ്ഫോടന ചരിത്രം
[തിരുത്തുക]അമക് അഗ്നിപർവ്വതം ചരിത്രത്തിൽ മൂന്നു പ്രവശ്യം പൊട്ടിയിട്ടുണ്ട്. circa 2550 BC, from 1700–1710, and in 1796;[6]
ഇതും കാണൂ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Amak description and statistics". Alaska Volcano Observatory. United States Geological Survey. Archived from the original on 2023-08-06. Retrieved July 6, 2009.
- ↑ 2.0 2.1 Wood and Kienle, p. 51.
- ↑ Marsh, B.D.; Leit, R.E. (November 1979). "Geology of Amak Island, Aleutian Islands, Alaska". Journal of Geology. 87 (6). The University of Chicago Press: 715–723. Bibcode:1979JG.....87..715M. doi:10.1086/628461.
{{cite journal}}
: Cite has empty unknown parameter:|1=
(help) - ↑ Ewert, John; Guffanti, Marianne; Cervelli, Peter; Quick, James (2006). "The National Volcano Early Warning System (NVEWS): U.S. Geological Survey Fact Sheet FS 2006-3142". United States Geological Survey. Retrieved July 9, 2009.
- ↑ "Alaska GeoSurvey News: NL 2008-1". 11 (1). Alaska Division of Geological & Geophysical Surveys. March 2008: 1–14. Archived from the original on 10 August 2009. Retrieved July 9, 2009.
{{cite journal}}
: Cite journal requires|journal=
(help) - ↑ "Amak". Global Volcanism Program. Smithsonian Institution. Retrieved July 6, 2009.
ഗ്രന്ഥസൂചി
[തിരുത്തുക]- Wood, Charles A.; Kienle, Jürgen, eds. (1990). Volcanoes of North America: United States and Canada. New York: Cambridge University Press, 354 p. ISBN 0-521-43811-X.