Jump to content

അഭിജിത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഭിജിത്ത് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അഭിജിത്ത് (വിവക്ഷകൾ) എന്ന താൾ കാണുക. അഭിജിത്ത് (വിവക്ഷകൾ)

ജോതിഷത്തിലെ മുഹൂർത്തവിഷയത്തിൽ വ്യവഹരിക്കപ്പെടാറുള്ള 27 നക്ഷത്രങ്ങളിൽതന്നെ അന്തർഭവിക്കുന്നതായ അധികനക്ഷത്രം. ഉത്രാടം നക്ഷത്രത്തിന്റെ അവസാനപാതവും (15 നാഴിക) തിരുവോണത്തിൻറെ ആദ്യത്തെ 4 നാഴികയും ചേർന്ന 19 നാഴിക സമയമാണ് അഭിജിത്ത്

'ജാതക'ത്തിലും 'പ്രശ്ന'ത്തിലും 27 നക്ഷത്രങ്ങളേ പരിഗണിക്കാറുള്ളു. എന്നാൽ മുഹൂർത്തത്തിൽ 'ശലാകാവേധം' മുതലായവ നിർണയിക്കേണ്ട അവസരങ്ങളിൽ അഭിജിത്തിന്റെ ആവശ്യം ഉണ്ടാകുന്നു.

"https://ml.wikipedia.org/w/index.php?title=അഭിജിത്ത്&oldid=2310309" എന്ന താളിൽനിന്ന് ശേഖരിച്ചത്