Jump to content

അബിസീനിയന്മാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബിസീനിയന്മാർ
ആകെ ജനസംഖ്യ
സാരമായ ജനസംഖ്യയുള്ള പ്രദേശങ്ങൾ
Ethiopia Ethiopia

   79,221,000
 Tanzania 800,000
 Saudi Arabia 750,000 (Ethiopian-born)
 USA 460,000
 UAE 200,000
 Israel 155,300
 UK 90,000
 Sudan 73,000
 South Africa 44,891
 Canada 44,065
 Kenya 36,889
 Lebanon 30,000
 Italy 30,000
 Sweden 23,363
 Germany 20,465
 Australia 19,349
 Oman 13,572
 South Sudan 12,786
 Norway 12,380
 Djibouti 12,323
 Netherlands 9,451
 France 8,675
 Turkey 6,075
 Yemen 5,740
  Switzerland 5,211
 Spain 3,713
 Kuwait 3,595
 Greece 2,420
 Finland 2,366
 Denmark 2,136
 Somalia 2,079
 Libya 1,831
ഭാഷകൾ
Amharic, Tigrinya, Oromigna, Guaragigna, Somali
മതങ്ങൾ
Christian 62.8% (Ethiopian Orthodox 43.5%, Protestant 19.3% (P'ent'ay and Ethiopian Orthodox Tehadeso Church), Catholic 0.9%), Muslim 33.9%, Traditional 2.6%.[1]

അബിസീനിയ(എത്യോപ്യ)യിലെ ജനതയെ അബിസീനിയന്മാർ എന്ന പേരിൽ അറിയപ്പെടുന്നു.

വിഭാഗങ്ങൾ

[തിരുത്തുക]

ഇവരിൽ മൂന്നു പ്രധാന വിഭാഗങ്ങളുണ്ട്

  1. ആഫ്രിക്കൻ ആദിവാസികൾ
  2. ഹമിറ്റിക് (കുഷിറ്റിക്) വർഗം
  3. സെമിറ്റിക് കുടിയേറ്റക്കാർ

ആഫ്രിക്കൻ ആദിവാസികൾ

[തിരുത്തുക]

അബിസീനിയയുടെ പടിഞ്ഞാറൻ പ്രദേശത്തും വടക്കു പടിഞ്ഞാറൻ പ്രദേശത്തും ആണ് ആഫ്രിക്കൻ ആദിവാസികൾ വസിക്കുന്നത്. മറ്റു അബിസീനിയൻമാർ ഇക്കൂട്ടരെ ഷംഗലാ എന്നു വിളിക്കുന്നു. കുഷിറ്റിക്-സെമിറ്റിക് വർഗക്കാരുടേതിൽനിന്നു വ്യത്യസ്തമായ ഒരു ഭാഷ സംസാരിക്കുന്ന ബാറിയാ, കുനാമാ (ബാസേൻ) വർഗങ്ങളാണ് അബിസീനിയൻ കറുത്തവർഗക്കാർ. അബിസീനിയാ ക്രൈസ്തവർ ഇവരെ ചുണ്ടെലി തിന്നുന്നവർ എന്നു പരിഹാസമായി വിളിക്കാറുണ്ട്. അംഹാരിക് ഭാഷയിൽ ബാറിയാ എന്ന പദത്തിന് അടിമ എന്നർഥമുണ്ട്. തക്കസ്സേഗാഷ് നദീതടങ്ങളിലാണ് അവർ വസിക്കുന്നത്.

ഹിമാറ്റിക് വർഗം

[തിരുത്തുക]

അബിസീനിയൻമാരിൽ ഭൂരിഭാഗവും ഹമിറ്റിക് വർഗക്കാരാണ്. അബിസീനിയയിൽ വളരെ പ്രാചീനകാലത്തുതന്നെ ഇവർ കുടിയേറിയതായി പറയപ്പെടുന്നു. ഇതിനെ സൂചിപ്പിക്കുന്ന രേഖകൾ ലഭ്യമല്ല. അബിസീനിയയിൽ സെമിറ്റിക്ഭാഷ പ്രചരിക്കാത്ത ഒരു പ്രദേശവുമില്ല. തെക്കൻ പ്രദേശങ്ങളിൽ സെമിറ്റിക് വർഗക്കാരും ഹമിറ്റിക് വർഗക്കാരുമായി ബന്ധമുണ്ട്. വടക്കൻ പ്രദേശങ്ങളിൽ ഇവർ തമ്മിൽ ബന്ധമുണ്ടായിരുന്നില്ല. അബിസീനിയൻ ഹമിറ്റിക് സമൂഹത്തിന്റെ പ്രധാന ശാഖകൾ സോമാലി, ഗല്ലാ, അഫാർ (ഡനാകിൽ), അഗാവ്, സഹോ, ബൊഗോ, ബെദോയിൻ എന്നിവയാണ്. ഗല്ലാ എന്ന വിഭാഗത്തിന് ചില ഉപവിഭാഗങ്ങളുണ്ട്. ഇവരുടെ ഭാഷയും ഭിന്നമാണ്. ഗല്ലായിൽ ഒരു വിഭാഗം പുറജാതിക്കാരാണ്. മറ്റൊരു വിഭാഗം മുസ്ലീങ്ങളും. ഒരു വിഭാഗം ക്രിസ്ത്യാനികളായി മതപരിവർത്തനം നടത്തിയിട്ടുണ്ട്. ഗല്ലാ വർഗക്കാരേയും മതപരിവർത്തനം ചെയ്യിക്കാനുള്ള തിയോഡോർ I-ന്റെ ശ്രമം വിഫലമായി. സോമാലി, അഫാർ, സഹോ, ബെദോയിൻ എന്നീ വർഗക്കാർ മുസ്ലീങ്ങളാണ്. ബൊഗോ വർഗത്തിൽ ഒരു ഭാഗം ക്രിസ്ത്യാനികളും മറ്റൊരു ഭാഗം മുസ്ലിങ്ങളുമാണ്.

സെമിറ്റിക് കുടിയേറ്റക്കാർ

[തിരുത്തുക]

അബിസീനിയൻമാരിലെ സെമിറ്റിക് വിഭാഗം കേന്ദ്രീകരിച്ചിരിക്കുന്നത് വടക്കു ഭാഗത്താണ്. ഇവിടം അക്സും സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു. സെമിറ്റിക് വർഗക്കാർ അറേബ്യയിൽ നിന്നാണ് അബിസീനിയയിലേക്ക് കടന്നത്. ഈ കുടിയേറ്റം നടന്നത് ബി.സി. അവസാന ശതകങ്ങളിലാണ്.

സംസ്കാരം

[തിരുത്തുക]

അബിസീനിയൻ നാഗരികത പുഷ്ടിപ്പെടുത്തിയത് സെമിറ്റിക് വിഭാഗമാണ്. സാമ്രാജ്യങ്ങൾ, ക്ഷേത്രങ്ങൾ, കൊട്ടാരങ്ങൾ, നഗരങ്ങൾ എന്നിവ പണികഴിപ്പിച്ചു. അബിസീനിയൻ സാഹിത്യത്തിന്റെ ഉപജ്ഞാതാക്കളും ഇവർ തന്നെയാണ്.

പുറജാതിക്കാരായിരുന്ന അവർ പിന്നീട് ക്രിസ്തുമതം സ്വീകരിച്ചു. സെമിറ്റിക്ഭാഷ എത്യോപിക് (ഗേയെസ്) ആയിരുന്നു. എ.ഡി. 10-ആം നൂറ്റാണ്ടോടെ ഈ ഭാഷയുടെ ശക്തി ക്ഷയിച്ചു. ഇപ്പോഴത്തെ പ്രധാന ഭാഷകൾ അംഹാരിക്, ടൈഗ്രിനാ, ടിഗ്രേ എന്നിവയാണ്. ക്രിസ്ത്യാനികൾ അംഹാരിക്, ടൈഗ്രിനാ ഭാഷകളും മുസ്ലീങ്ങൾ ടിഗ്രേഭാഷയും സംസാരിക്കുന്നു. അബിസീനിയയിലെ മുസ്ലീങ്ങൾ സുന്നി വിഭാഗത്തിൽപെടുന്നു. ക്രിസ്ത്യൻ ചുറ്റുപാടുകളിൽ ജീവിക്കുന്ന മുസ്ലീങ്ങൾ ജബർതീ എന്നറിയപ്പെടുന്നു. ക്രിസ്തുവിന് ഒരു സംയുക്തഭാവം മാത്രമേയുള്ളുവെന്ന് അബിസീനിയൻമാർ കരുതുന്നു.

ഈ വർഗക്കാർക്കു പുറമേ യഹൂദമതം സ്വീകരിച്ചിട്ടുള്ള ഫൽഷാ, എന്ന ഒരു വർഗവുമുണ്ട്. ഇവർ അഗാവോഭാഷ സംസാരിക്കുന്നു. ഫൽഷാവർഗക്കാരുടെ പുസ്തകങ്ങൾ രചിച്ചിട്ടുള്ളത് ഗേയെസ് ഭാഷയിലാണ്.

കനാമാ വർഗക്കർ

[തിരുത്തുക]

കുനാമാ വർഗക്കാർ പിതൃപൂജ നടത്തിയിരുന്നു. എല്ലാ ആത്മാക്കൾക്കുമുപരിയായി മഹത്തായ ഒരു ശക്തിയുണ്ടെന്ന് അവർ വിശ്വസിച്ചു. ഈ ശക്തി വളരെ ദൂരെയാണ്. ഈ ശക്തിക്കും മനുഷ്യവർഗത്തിനും ഇടയ്ക്കു ചില ഇടനിലക്കാരുണ്ട്. മഹത്തായ ശക്തി ദൈവമാണെന്നും ഈ ദൈവമാണ് മഴ തരുന്നതെന്നും ഇവർ വിശ്വസിച്ചിരുന്നു. വർഗത്തിലെ പ്രധാനിക്കു മാത്രമേ ഈ ദൈവത്തിന് അർച്ചന നടത്താൻ അധികാരമുള്ളൂ. ഇവർക്ക് ഇതുപോലെ മറ്റുപല ആചാരങ്ങളുമുണ്ട്.

ക്രിസ്തുമതം

[തിരുത്തുക]

അബിസീനിയരുടെ ഇടയിൽ ക്രിസ്തുമതം പ്രചരിച്ചത് 450-ലാണ്. സിറിയയിൽനിന്നുമാണ് ക്രിസ്തുമതം അബിസീനിയയിലേക്ക് വ്യാപിച്ചത്. അന്ത്യോഖ്യയിലെ ഏഡെസിയുസും ഫൂമെന്തിയുസുമാണ് അബിസീനിയയിൽ ക്രിസ്തുമതം പ്രചരിപ്പിച്ച ആദ്യകാലമിഷനറികൾ. ഇക്കാലത്ത് അക്സും വരെ മാത്രമേ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനു കഴിഞ്ഞുള്ളു. 7-ഉം 8-ഉം നൂറ്റാണ്ടുകളിൽ അബിസീനിയയിൽ രാഷ്ട്രീയമായ പല പരിവർത്തനങ്ങളും ദൃശ്യമായി. 650 മുതൽ 1270 വരെയുളള വസ്തുതകൾ ലഭ്യമല്ല. ഇക്കാലത്ത് ക്രിസ്ത്യാനികളും പുറജാതിക്കാരും തമ്മിലും, ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിലും പല സംഘട്ടനങ്ങളുമുണ്ടായിട്ടുണ്ട്. ഇക്കാലത്താണ് തെക്കൻ പ്രദേശങ്ങളിലേക്ക് ക്രിസ്തുമതം വ്യാപിച്ചത്. ഇവിടുത്തെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും പുറജാതിക്കാരെപ്പോലെ പിശാചുക്കളിലും മറ്റും വിശ്വസിക്കുന്നു.

അവലംബം

[തിരുത്തുക]
  1. Berhanu Abegaz, "Ethiopia: A Model Nation of Minorities" (accessed 6 April 2006)

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബിസീനിയൻമാർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബിസീനിയന്മാർ&oldid=4103044" എന്ന താളിൽനിന്ന് ശേഖരിച്ചത്