അതുൽകൃഷ്ണ ഘോഷ്
അതുൽകൃഷ്ണ ഘോഷ് | |
---|---|
ജനനം | 1890 |
മരണം | 4 May 1966 (aged 76) |
ഇന്ത്യൻ സ്വാതന്ത്യസമര സേനാനിയും അനുശീലൻ സമിതിയുടെ അംഗവും ജുഗാന്ദർ പ്രസ്ഥാനത്തിന്റെ നേതാവുമാണ് അതുൽകൃഷ്ണ ഘോഷ് (Bengali: অতুলকৃষ্ণ ঘোষ) (1890 – 4 May 1966). ഒരു ബംഗാളി ഹിന്ദു മധ്യവർഗ്ഗ കുടുംബത്തിലാണ് 1890 അതുൽകൃഷ്ണ ഘോഷ് ജനിച്ചത്. തരേശ് ചന്ദ്ര, ബിനോദാനി ദേവി എന്നിവരായിരുന്നു അദ്ദേഹത്തിൻറെ മാതാപിതാക്കൾ. ദമ്പതികൾക്ക് ആറ് കുട്ടികൾ ഉണ്ടായിരുന്നു. മേജമാലാ, പ്രശസ്ത ബീജഗണിത പ്രൊഫസറായ കെ. ബസു, വിപ്ലവ പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഏറ്റവും മൂത്ത കുട്ടി മേഘമാല, പ്രശസ്ത ബീജഗവേഷക പ്രൊഫസർ, കെ. പി. ബസുവിനേയായിരുന്നു കല്യാണം കഴിച്ചിരുന്നത്.കെ. പി. ബസു വിപ്ലവ പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. അവരുടെ മകൻ ജിതേന്ദ്രനാഥ് ബസു, അതുൽ, ഇളയ സഹോദരൻ അമർ എന്നിവരോടൊപ്പം വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടു.കുമർഖാളിയിൽ പ്രാഥമിക ക്ലാസ്സുകൾ കഴിഞ്ഞ്, 1909 ൽ കൊൽക്കത്ത ഹിന്ദു സ്കൂളിൽ നിന്ന് അതുൽ മെട്രിക്കുലേഷൻ പാസായി.സ്കോട്ടിഷ് ചർച്ചസ് കോളേജ് ഫോർ ഇൻറർമീഡിയറ്റും, ബെർഹാംപൂരിൽ കൃഷ്ണനാഥ് കോളേജിൽ ബിരുദവും നേടി.കൊൽക്കത്തയിലെ പ്രസിഡൻസി കോളേജിൽ ഫൈനൽ എം.എസ്.സി.ക്ക് ഇടയ്ക്ക് രാഷ്ട്രീയ പ്രതിബദ്ധതയ്ക്കായി അദ്ദേഹത്തിന്റെ പഠനം തടസപ്പെട്ടു.സത്യേന്ദ്രനാഥ് ബോസ്, മേഘനാഥ് സാഹ, ജ്ഞാൻ ഘോഷ്, ജ്ഞാനാ മുഖർജി, സിഷിർ മിത്ര, സുശീൽ ആചാര്യ, സൈലൻ ഘോഷ്, ഹരീഷ് സിമ, ജതിൻ ഷെത്ത്, ഹിരലാൽ റേ എന്നീ ഭാവിയിലെ പ്രശസ്തർ അദ്ദേഹത്തിനൊപ്പം അവിടെ പഠിക്കുന്നുണ്ടായിരുന്നു[1].
ജതിൻ മുഖർജിയുടെ വലതു കൈക്കാരൻ
[തിരുത്തുക]നിക്സണിന്റെ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ, 1913-ൽ കൊൽക്കത്ത അനുശീലൻ സമിതിയിലെ പഴയ അംഗങ്ങളിൽ ചിലരും ഇതിനുമുൻപ് വിവിധ കായിക ക്ലബ്ബുകളിൽ അംഗങ്ങളായിരുന്നു. ഇവർ സേവാ സമിതിയുടെ ഒരു ശാഖയിൽ രൂപപ്പെട്ടു. അതുൽ ഘോഷിന്റെ വീടിനടുത്തുള്ള ആദ്യ കേന്ദ്രം 1913 ൽ ഈ സമിതിയിലെ പല അംഗങ്ങളും ബർദാവ് വെള്ളപ്പൊക്കത്തിൽ പീഡിതർക്ക് ആശ്വാസം നൽകി.അതുലിന്റെ കഴിവും നേതൃത്വവും ഈയവസരത്തിൽ പ്രകടമായി[2] .
ഇന്തോ-ജർമ്മൻ ഗൂഢാലോചന
[തിരുത്തുക]ശ്രീഷ് ചന്ദ്ര മിശ്രയുടെ സഹായത്തോടെ സ്റ്റാളുകളും 46,000 തിരകളും കൊൽക്കത്തയിൽ കൊണ്ടുവരികയും അത് കൈമാറുകയും ചെയ്തെന്ന് നിക്സൺ റിപ്പോർട്ട് നൽകി. ബാഗ ജതിന്റെ മരണത്തിനുശേഷം ജുഗന്തർ നേതാക്കന്മാർ ।915ൽ ഒളിവിൽപോയി. ഒന്നാംലോക യുദ്ധത്തിനുശേഷം സുരേന്ദ്രനാഥ് ബാനർജി ,ബാരിൻറോസ് മോത്തിലാൽ റോയ് എന്നിവരോടൊപ്പം വാറണ്ട് പിൻവലിക്കുകയും 1921-ൽ ജയിൽ മോചിതനാവുകയും ചെയ്തു. ബാഗ് ജതിന്റെ മരണത്തോടെ രാഷ്ട്രിയത്തിലെ അദ്ദേഹത്തിന്റെ താൽപര്യം കുറഞ്ഞു.1924-ൽ ഗോവിനാഥ് സാഹ ഒരു ഇംഗ്ലീഷുകാരനെ കൊന്നതുമായി ബന്ധപ്പെട്ട് 1926-ൽ ആദ്ദേഹം ജയിലിലായിരുന്നു. ആ വർഷം മജിൽപൂരിലെ മേനോ കരണി രക്ഷിതിനെ വിവാഹം കഴിച്ചു.ബിസിനസ്സ് ശ്രദ്ധിക്കുകയും രാഷ്ട്രീയം വിടുകയും ചെയ്തു.
അവസാന കാലഘട്ടം
[തിരുത്തുക]അദ്ദേഹത്തിൻറെ ജൂനിയറായിരുന്ന സഹപ്രവർത്തകനായിരുന്ന ഭൂപേന്ദ്രനാഥ് ദത്ത ഓർക്കുന്നു "അതുൽകൃഷ്ണ ജാതി മത പരമായ വ്യത്യാസത്തെ വെറുത്തിരുന്ന വ്യക്തിയായിരുന്നു. സാമൂഹ്യ മണ്ഡലത്തിലെ രാഷ്ട്രീയ മേഖലയിലെ നീതി പീഠത്തിനെയും ജനാധിപത്യത്തെയും അദ്ദേഹം ബഹുമാനിച്ചിരുന്നു .അദ്ദേഹത്തിൻറെ അവസാനകാലങ്ങളിൽ അദ്ദേഹം ആത്മീയ ജീവിതത്തിലേക്ക് തിരിഞ്ഞു ".1966ൽ കൊൽക്കത്തയിൽ വച്ച് ഇദ്ദേഹം അന്തരിച്ചു.
അവലംബം
[തിരുത്തുക]- ↑ Ghose, Atulkrishna in Dictionary of National Biography,[abbrev. DNB], Edited by S.P. Sen, Volume II, Calcutta, 1974
- ↑ Nixon's Report in Terrorism, Volume II, p590
ഗ്രന്ഥസൂചി
[തിരുത്തുക]- Biplabi atulkrishna ghosh, by Bhupendrakumar Datta, Shri Sarasvati Library, Kolkata, 1966 (abbr. BKD)
- "Ghosh, Atulkrishna (1890-1966)" by Bhupendrakumar Datta in Dictionary of National Biography, (ed.) S.P. Sen, Vol. II, 1973, pp37–38 (abbr. DNB)
- J. C. Nixon's Report "On Revolutionary Organisation" in Terrorism in Bengal, ed. by Amiya K. Samanta, Vol II, 1995 (abbr. Nixon).
- W. Sealy’s Report, "Connections with Bihar and Orissa" in Terrorism in Bengal, ed. by Amiya K. Samanta, Vol V, 1995 (abbr. Sealy).
- Sadhak biplabi jatindranath, by Prithwindra Mukherjee, West Bengal State Book Board, 1990
- Biplabir jiban-darshan, autobiography, by Pratulchandra Ganguli, 1976
- Amader Badi, Reminiscences, Chhanda Sen, Published by Jayanta Basu, Kolkata, November 2005