അജ്മീർ ദർഗാസ്ഫോടനം
Ajmer Sharif Dargah blast | |
---|---|
സ്ഥലം | Ajmer, Rajasthan, India 26°27′25″N 74°37′40″E / 26.45694°N 74.62778°E |
തീയതി | 11 October 2007 18:12 IST (UTC 5.30) |
ആക്രമണലക്ഷ്യം | Dargah of Moinuddin Chishti[1] |
ആക്രമണത്തിന്റെ തരം | Bomb in a Tiffin carrier[2] |
മരിച്ചവർ | 3[3] |
മുറിവേറ്റവർ | 17[2] |
Suspected perpetrators | Abhinav Bharat,[3] |
രാജസ്ഥാനിലെ അജ്മീറിലുള്ള ഖ്വാജ മുഈനുദ്ദീൻ ചിശ്തിയുടെ ദർഗ ശരീഫിൽ 2007 ഒകോടോബർ 11 നു് ഉണ്ടായ ബോംബ്സ്ഫോടനമാണ് അജ്മീർ ദർഗാസ്ഫോടനം .[4] ടിഫിൻ പെട്ടിയിൽ ഒളിപ്പിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചുണ്ടായ ഈ സ്ഫോടനത്തിൽ മൂന്ന് പേർ മരിക്കുകയും മുപ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അയ്യായിരത്തോളം ആളുകൾ ഈ സമയത്ത് അവിടെ പ്രാർഥനക്ക് എത്തിയിട്ടുണ്ടായിരുന്നു.[5]. സ്ഫോടനത്തെ കുറിച്ച് ആദ്യം അന്വേഷണം നടത്തിയ രാജസ്ഥാൻ ഭീകരവിരുദ്ധ സേന (എ.ടി.എസ്)യുടെ പ്രാഥമിക നിഗമനം ഈ കൃത്യത്തിനു പിന്നിൽ ഹർക്കത്തുൽ ജിഹാദി ഇസ്ലാമിയ എന്ന മുസ്ലിം ഭീകര സംഘടനയാണ് എന്നായിരുന്നു. പിന്നീട് സി.ബി.ഐ അന്വേഷണത്തിനു ആവശ്യമുയർന്നതിനെ തുടർന്ന് അന്വേഷണം സി.ബി.ഐ. ഏറ്റെടുക്കുകയും ഈ ഭീകരകൃത്യത്തിനു പുറകിൽ സനാതൻ സൻസ്ത, അഭിനവ് ഭാരത് എന്നീ[6] ഹിന്ദു ഭീകര സംഘടനകളാണ് എന്ന് കണ്ടെത്തുകയുമുണ്ടായി.[7]. ആർ.എസ്.എസിന്റെ ദേശീയ നിർവാഹക സമിതി അംഗവും സഹ്പ്രചാർ പ്രമുഖുമായ ഇന്ദ്രേഷ് കുമാർ എന്നയാളെ ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ ചോദ്യം ചെയ്യുകയും ഇന്ത്യൻ പീനൽകോഡ് പ്രകാരം ഗൂഢാലോചനാകുറ്റത്തിനു സി.ബി.ഐ കേസ് ഫയൽ ചെയ്യുകയും ചെയ്തു.[8] അജ്മീർ സ്ഫോടനത്തിൽ കുറ്റമാരോപിക്കപ്പെടുന്ന ദേവേന്ദ്ര ഗുപ്ത എന്നയാളുമായി ബന്ധപ്പെട്ടിരുന്നതായി ഉത്തർപ്രദേശിലെ ആർ.എസ്.സിന്റെ മുതിർന്ന പ്രവർത്തകരായ അശോക് വർഷണിയും അശോക് ബെറിയും ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി സി.ബി.ഐ. അവകാശപ്പെടുകയും ചെയ്തു.[9]
അവലംബം
[തിരുത്തുക]- ↑ Bentham, Jeremy (1971-01-01), "490 To Jeremiah Bentham 11 and 12 March 1784 (Aet 36)", The Collected Works of Jeremy Bentham: The Correspondence of Jeremy Bentham, Vol. 3: January 1781 to October 1788, Athlone Press, pp. 245–246, ISBN 9780485132038, retrieved 2019-09-08
- ↑ 2.0 2.1 "Blast at Ajmer Dargah, 2 dead". Daily News and Analysis. India. 11 October 2007. Retrieved 12 January 2011.
- ↑ 3.0 3.1 Koppikar, Smruti; Dasgupta, Debarshi; Hasan, Snigdha (19 July 2010). "The Mirror Explodes". Outlook. India. Retrieved 12 January 2011.
- ↑ http://timesofindia.indiatimes.com/india/Ajmer-blast-Hindu-outfit-responsible/articleshow/5878836.cms
- ↑ http://timesofindia.indiatimes.com/india/New-leads-in-Ajmer-blast-case/articleshow/7162046.cms
- ↑ ഹമീദ് ചേന്ദമംഗല്ലൂർ (12 ഏപ്രിൽ 2013). "ശബ്ദമില്ലാത്ത ശബ്ദം". മലയാളം വാരിക. 16 (46): 30. Retrieved 8 സെപ്റ്റംബർ 2019.
- ↑ http://www.rediff.com/news/report/ajmer-blast-cbi-ready-to-grill-rss-man/20101223.htm
- ↑ http://www.rediff.com/news/report/ajmer-blast-cbi-ready-to-grill-rss-man/20101223.htm
- ↑ http://www.indianexpress.com/news/sangh-bosses-in-up-fixed-stay-of-ajmer-blast/644668/