അക്കൊമഡേറ്റീവ് ഇൻഫെസിലിറ്റി
അക്കൊമഡേഷൻ വ്യത്യാസം വരുത്തിക്കൊണ്ട് കണ്ണിന്റെ ഫോക്കസ് ഒരു ദൂരത്ത് നിന്നും മറ്റൊരു ദൂരത്തിലേക്ക് മാറ്റുന്നത്, വേഗത്തിലും കൃത്യതയോടെയും ചെയ്യാൻ പറ്റാതെ വരുന്ന അവസ്ഥയാണ് അക്കൊമഡേറ്റീവ് ഇൻഫെസിലിറ്റി അല്ലെങ്കിൽ അക്കൊമഡേറ്റീവ് ഇനേർഷ്യ എന്ന് അറിയപ്പെടുന്നത്.[1] ഇത് വിഷ്വൽ ക്ഷീണം, തലവേദന, വായിക്കാൻ ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകും.[2] ഈ പ്രശ്നം ഉള്ളവരിൽ ദൂരെ നിന്നും അടുത്തേക്കോ തിരിച്ചോ ഫോക്കസ് മാറ്റുമ്പോൾ ഒരു നിമിഷം കാഴ്ച മങ്ങുന്നു. ഈ മങ്ങലിന്റെ വ്യാപ്തിയും മങ്ങൽ നീണ്ട് നിൽക്കുന്ന സമയവും പ്രശ്നത്തിന്റെ വ്യാപ്തിയെ ആശ്രയിച്ചിരിക്കുന്നു.[3]
അടയാളങ്ങളും ലക്ഷണങ്ങളും
[തിരുത്തുക]ഒരു അകലത്തിൽ നിന്ന് മറ്റൊന്നിലേക്ക് ഫോക്കസ് മാറ്റുന്നതിനുള്ള ബുദ്ധിമുട്ടാണ് അക്കൊമഡേഷൻ ഇൻഫെസിലിറ്റിയുടെ ഏറ്റവും സാധാരണമായ ലക്ഷണം.[1]
ചികിത്സ
[തിരുത്തുക]കാഴ്ച വിലയിരുത്തലും സൈക്ലോപ്ലെജിക് റിഫ്രാക്ഷനും നടത്തി, റിഫ്രാക്റ്റീവ് പിശകുകൾ ഉണ്ടെങ്കിൽ അത് ആദ്യം ശരിയാക്കണം. വിഷൻ തെറാപ്പി / ഓർത്തോപ്റ്റിക്സ് ഉപയോഗിച്ചാണ് അക്കൊമഡേറ്റീവ് ഇൻഫെസിലിറ്റി സാധാരണയായി ചികിൽസിക്കുന്നത്. ഒരു പഠനത്തിൽ 12 ആഴ്ചത്തെ ചികിത്സ വിഷ്വൽ അക്കൊമഡേഷനെ സാരമായി ബാധിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്.[4]
പരാമർശങ്ങൾ
[തിരുത്തുക]- ↑ 1.0 1.1 William J., Benjamin (2006). "Accommodation, the Pupil, and Presbyopia". Borish's clinical refraction (2nd ed.). St. Louis Mo.: Butterworth Heinemann/Elsevier. p. 112. ISBN 978-0-7506-7524-6.
- ↑ Cacho-Martínez, Pilar; Cantó-Cerdán, Mario; Carbonell-Bonete, Stela; García-Muñoz, Ángel (2015-08-16). "Characterization of Visual Symptomatology Associated with Refractive, Accommodative, and Binocular Anomalies". Journal of Ophthalmology. 2015 (2015): 895803. doi:10.1155/2015/895803. PMC 4553196. PMID 26351575.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ Hennessey, Daniel; Iosue, Richard A.; Rouse, Michael W. (1984). "Relation of Symptoms to Accommodative Infacility of School-Aged Children". Optometry and Vision Science (in അമേരിക്കൻ ഇംഗ്ലീഷ്). 61 (3): 177–183. ISSN 1538-9235. PMID 6720863.
- ↑ Scheiman, Mitchell; Cotter, Susan; Kulp, Marjean Taylor; Mitchell, G. Lynn; Cooper, Jeffrey; Gallaway, Michael; Hopkins, Kristine B.; Bartuccio, Mary; Chung, Ida (2011). "Treatment of Accommodative Dysfunction in Children: Results from an Random Clinical Trial". Optometry and Vision Science. 88 (11): 1343–1352. doi:10.1097/OPX.0b013e31822f4d7c. ISSN 1040-5488. PMC 3204163. PMID 21873922.