Template:GODL-India/ml

From Wikimedia Commons, the free media repository
Jump to navigation Jump to search
ഈ പ്രമാണം ഭാരത സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതും ഗവൺമെന്റ് ഓപ്പൺ ഡാറ്റ ലൈസൻസ് - ഇന്ത്യ എന്ന അനുവാദപത്ര പ്രകാരം പ്രസിദ്ധീകരിക്കുന്നതുമാണ്.

നാഷണൽ ഡാറ്റ ഷെയറിങ്ങ് ആൻഡ് ആക്സസിബിലിറ്റി പോളിസി എന്ന ഉത്തരവ്‌ അനുസരിച്ച് അതിന്റെ പരിധിയിൽ വരുന്ന ഭാരത സർക്കാരിന്റെയും ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും കൈവശമുള്ള പൊതുമുതൽ ഉപയോഗിച്ചു ശേഖരിച്ച പങ്കുവെക്കാവുന്ന എല്ലാ വിവരങ്ങളും ആർക്കും നിയമാനുസൃതമുള്ള വാണിജ്യപരമോ അല്ലാത്തതോ ആയ ഏത് ആവശ്യത്തിനും ഉപയോഗിക്കാനും, അതിൽ മാറ്റങ്ങൾ വരുത്താനും, പുനഃപ്രസിദ്ധീകരിക്കാനും ഉള്ള അനുമതി തരുന്നു.

അങ്ങനെ ഉപയോഗിക്കുന്ന ആൾ അതിന്റെ ദാതാവ്, ഉറവിടം, അനുമതിപത്രം എന്നിവ (കടപ്പാട്) സൂചിപ്പിക്കേണ്ടതാണ്. അതിനായി ഡിജിറ്റൽ ഓബ്ജക്റ്റ് ഐഡന്റിഫയർ, യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ, യൂണിഫോം റിസോഴ്സ് ഐഡന്റിഫയർ തുടങ്ങിയ മാർഗ്ഗങ്ങൾ ഉപയോഗിക്കാം.

ദാതാവ് താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ നിർബന്ധിക്കുന്നതായി സൂചിപ്പിക്കുകയോ തോന്നിപ്പിക്കുകയോ ചെയ്യരുത്. എന്തെങ്കിലും തെറ്റുകൾക്കോ വീഴ്ചകൾക്കോ ദാതാവ് ഉത്തരവാദിയല്ല, ഉപയോഗം കൊണ്ടുണ്ടായേക്കാവുന്ന എന്തെങ്കിലും നഷ്ടത്തിനോ ദ്രോഹത്തിനോ ക്ഷയത്തിനോ ദാതാവ് ഒരു കാരണവശാലും ഉത്തരവാദിയല്ല.

ഈ വിവരങ്ങളുടെ പുതുക്കിയ പതിപ്പുകൾ ലഭ്യമാക്കാമെന്ന് ദാതാവ് ഉറപ്പു നൽകുന്നില്ല. അങ്ങനെ നല്കാൻ ദാതാവിന് ബാധ്യതയുമില്ല.

പരിധിയിൽ പെടാത്തവ: തുടർന്നുപറയുന്നവ ഈ അനുമതിപത്രത്തിന്റെ പരിധിയിൽ വരികയില്ല: 1. വ്യക്തിപരമായ വിവരങ്ങൾ; 2. രഹസ്യാത്മകത ആവശ്യമുള്ളതോ പങ്കുവെക്കാൻ പാടില്ലാത്തതോ ആയ വിവരങ്ങൾ; 3. പേരുകൾ, മുദ്രകൾ, ലോഗോകൾ, മറ്റു തിരിച്ചറിയൽ അടയാളങ്ങൾ; 4. നിർമ്മാണാവകാശം, വ്യാപാരമുദ്ര, തുടങ്ങിയ മറ്റു ബൗദ്ധികസ്വത്തവകാശങ്ങളുടെ പരിധിയിൽ വരുന്ന വിവരങ്ങൾ; 5. സൈനിക അധികാരമുദ്രകൾ; 6. തിരിച്ചറിയൽ രേഖകൾ; 7. വിവരാവകാശനിയമം 2005 ഭാഗം 8 പ്രകാരം വെളിപ്പെടുത്തുന്നതിൽനിന്നും ഒഴിവാക്കപ്പെട്ട വിവരങ്ങൾ.


বাংলা  Deutsch  English  español  français  हिन्दी  日本語  മലയാളം  मराठी  русский  中文  中文(简体)  中文(繁體)  中文(臺灣)  /−

NOTE: Please do not use this template directly! This is just for translation. Use {{GODL-India}} instead.