ഇറാഖ്
ആപ്തവാക്യം: അല്ലാഹു അക്ബർ | |
ദേശീയ ഗാനം: മൗന്തിനീ.. | |
തലസ്ഥാനം | ബാഗ്ദാദ് |
രാഷ്ട്രഭാഷ | അറബിക്,കുർദിഷ് |
ഗവൺമന്റ്
പ്രസിഡന്റ്
പ്രധാനമന്ത്രി |
പാർലമെൻററി ജനാധിപത്യം ജലാല താലബാനി നൂറി അൽ മാലികി |
{{{സ്വാതന്ത്ര്യം/രൂപീകരണം}}} | ഒക്ടോബർ 3, 1932 |
വിസ്തീർണ്ണം |
437,072ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ • ജനസാന്ദ്രത |
26,074,906(2005) 153/ച.കി.മീ |
നാണയം | ഇറാഖി ദിനാർ (IQD )
|
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
പ്രതിശീർഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
സമയ മേഖല | UTC 3 |
ഇന്റർനെറ്റ് സൂചിക | .iq |
ടെലിഫോൺ കോഡ് | 964
|
കുർദുകൾക്ക് വേറെ ദേശീയ ഗാനമാണ്. |
മദ്ധ്യപൂർവ്വേഷ്യയിലുള്ള രാജ്യമാണ് ഇറാഖ്. വളരെ പഴയ സംസ്കാരം കൈമുതലായുള്ള ഈ പ്രദേശം യുദ്ധങ്ങളുടെ വിളനിലവുമാണ്. ലോകത്ത് ഏറ്റവുമധികം ഭൂഗർഭ എണ്ണ സമ്പത്തുള്ള പ്രദേശമാണ് ഇറാഖ്. വടക്ക് തുർക്കിയും, കിഴക്ക് ഇറാനും, തെക്ക് കുവൈറ്റും, സൗദി അറേബ്യയും, പടിഞ്ഞാറ് ജോർദാനും, സിറിയയും ഇറാഖുമായി അതിർത്തികൾ പങ്കിടുന്നു. ഇറാഖിന്റെ തലസ്ഥാനം ബാഗ്ദാദാണ്, നാണയം ദിനാറും. 4,38,317 ച.കി.മീ വിസ്തീർണ്ണമുള്ള ഈ രാജ്യത്തിൽ 2,88,07,000 ജനങ്ങൾ(2005) താമസിക്കുന്നുണ്ടെന്നു കണക്കാക്കപ്പെടുന്നു.തെക്ക് കുവൈത്തും സൌദി അറേബ്യയും പടിഞ്ഞാറ് ജോർഡാനും സിറിയയും വടക്ക് തുർക്കിയുമാണ് അതിർത്തികൾ.കിഴക്കുള്ളത് ഇറാനാണ്.[1]
രാജ്യത്തിന്റെ തെക്കൻ ഭാഗം അറേബ്യ എന്നും വടക്കൻ ഭാഗം കുർദിസ്ഥാൻ മേഖല എന്നും അറിയപ്പെടുന്നു
ചരിത്രം
[തിരുത്തുക]പ്രാചീന ചരിത്രം
[തിരുത്തുക]ലോകത്തെ ആദ്യത്തെ നാഗരികതയായ സുമേറിയൻ നാഗരികത ഉയിർകൊണ്ടത് ഇറാഖിലാണെന്നു കരുതുന്നു. മെസപ്പൊട്ടേമിയ എന്നായിരുന്നുവത്രേ ഈ ഭൂപ്രദേശത്തിന്റെ പ്രാചീന നാമം. യൂഫ്രട്ടീസ്, ടൈഗ്രിസ് എന്നീ നദികൾക്കിടയിലുള്ള പ്രദേശമായിരുന്നു ഇത്. മെസപ്പൊട്ടേമിയ എന്നതിന്റെ അർത്ഥം തന്നെ ‘നദികൾക്കിടയിലുള്ള ഭൂമി‘ എന്നാണ്. ബി.സി മൂവായിരത്തിനോട ടുത്ത് ഒരു നാഗരികത ഉയർന്നു വന്നു. എഴുത്തുവിദ്യ ആരംഭിച്ച ആദിമ സംസ്കാരങ്ങളിലൊന്നായിരുന്നു അത്. ബിസി 2340-ൽ അറേബ്യൻ ഉപ ദ്വീപിൽ നിന്നെത്തിയ അക്കാദിയൻമാർ എന്ന ജനത സുമേറിയക്കാരെ തോൽപ്പിച്ച് തങ്ങളുടെ സാമ്രാജ്യം സ്ഥാപിച്ചു. ലെബനൻ വരെ വ്യാപിച്ചിരുന്നു അക്കാദിയൻ സാമ്രാജ്യം. കുറച്ചു കാലമേ ഇത് നീണ്ടു നിന്നൊള്ളു. സുമേറിയൻ നഗര രാഷ്ട്രങ്ങൾ അക്കാദിയൻമാരെ തകർത്തു.സുമേറിയൻ സംസ്കാരത്തിനു പിന്നാലെ ഇവിടെ ബാബിലോണിയൻ സംസ്കാരത്തിന്റെ കാലമായിരുന്നു തുടർന്ന്.ഹമുറാബി രാജാവിന്റെ കാലത്ത് (ബി.സി 1792-1750) ബാബിലോണിയ വികാസത്തിന്റെ ഉച്ചസ്ഥായിയിലെത്തി. ബാബിലോണിയയിൽ പിന്നീട് കസൈറ്റുകൾ, മിതാനി ,തുടങ്ങിയ ഗോത്രങ്ങളും, പിന്നീട് അസീറിയൻമാരും ഭരണം നടത്തി.അസീറിയൻ മേൽക്കോയ്മ തകർത്തത് ഇസിൻ വംശത്തിലെ നെബുക്കദ്നസർ ഒന്നാമൻ ( ബി.സി. 1119-1098) ആയിരുന്നു.ബി.സി 800 ആയപ്പോഴേക്കും കാൽഡിയൻമാർ എന്ന പുതിയ ഗോത്രം മേധാവിത്തം നേടി.ഇറാനിയൻ വംശമായ മീഡ്സിനോടൊപ്പം ചേർന്ന് അസീറിയൻ മാരെ തോൽപ്പിച്ച കാൽഡിയൻ നേതാവ് നാബോ- പൊളാസറിന്റെ മകൻ നെബുക്കദ്നസർ രണ്ടാമൻ പിന്നീട് ബാബിലോണിയ മുഴുവൻ കീഴടക്കി. ബാബിലോൺ പുതുക്കിപ്പണിത അദ്ദേഹം,ബി.സി 586-ൽ ജൂദിയ കീഴടക്കുകയും ജറുസലേം നഗരം ചുട്ടെരിക്കുകയും ചെയ്തു.സോളമന്റെ ദേവാലയവും നശിപ്പിച്ചു. പ്രാചീന ലോകാത്ഭുതങ്ങളിൽ ഒന്നായിരുന്ന "തൂങ്ങുന്ന പൂന്തോട്ടം" നിർമ്മിച്ചത് നെബുക്കദ്നസർ രണ്ടാമൻ ആയിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം മാസിഡോണിയയിലെ അലക്സാണ്ടർ ഉൾപ്പെടെ നിരവധി പേർ ബാബിലോണിയയിൽ അധിനിവേശിച്ചു. അറബിക്കഥകൾ അധികവും പ്രത്യേകിച്ച് ആയിരത്തൊന്ന് രാവുകൾ ഈ പ്രദേശത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ്.
തൂങ്ങുന്ന പൂന്തോട്ടം
[തിരുത്തുക]പുരാതന ലോകാത്ഭുതങ്ങളിൽ ഒന്നായ തൂങ്ങുന്ന പൂന്തോട്ടം ഇറാഖിലാണുണ്ടായിരുന്നത്. തൂങ്ങികിടക്കുന്ന പൂന്തോട്ടം (Hanging Garden) എന്ന വാച്യാർഥത്തിലല്ല ഈ പദം പ്രയോഗിച്ചിരിക്കുന്നത്. നിരനിരയായ പടവുകളിൽ വച്ചു പിടിപ്പിച്ചിരിക്കുന്ന ഈ പുന്തോട്ടം ആകാശത്തിൽ തലയെടുപ്പോടെ ഉയർന്നു നിന്നിരുന്നു. ഇത് ആര്, എന്നു നിർമിച്ചു എന്നു കൃത്യമായി പറയാനാവില്ല. ബി. സി. 6-ം ശതകത്തിൽ നെബ്കദ്നെസർ ചക്രവർത്തി തന്റെ പത്നിയുടെ സ്മരണയ്ക്ക് നിർമിച്ചതാണെന്നും അതല്ല, ചക്രവർത്തിനിയായ സെമീറാമാസിന്റെ ഓർമയ്ക്കായി നിർമ്മിക്കപ്പെട്ടിട്ടുള്ളതാണെന്നും പരമ്പരാഗതമായി പറയപ്പെട്ടിരുന്നു. ബാബിലോണിലെ വർണ ചിത്രാങ്കിതമായ മതിലും (painted wall) ഇതോടു ചേർത്തും അല്ലാതെയും അത്ഭുതങ്ങളിലൊന്നായി കരുതപ്പെട്ടു പോന്നിരുന്നു.[2]
ഇടക്കാലം
[തിരുത്തുക]ക്രി.പി ആറാം നൂറ്റാണ്ടിൽ മെസപ്പൊട്ടേമിയൻ സംസ്കാരത്തെ പാടെ മായ്ചുകൊണ്ട്. അക്കമേഡിയൻ പേഴ്സ്യൻ രാജാവായ സൈറസ് ഇവിടം കീഴടക്കി. എന്നാൽ അക്കമേഡിയൻ അധികാരം അലക്സാണ്ടറുടെ ദ്വിഗ്‌വിജയയാത്രയിൽ തകർന്നു. പിന്നീട് രണ്ടുനൂറ്റാണ്ട് പ്രദേശം ഗ്രീക്ക് അധീനതയിലായിരുന്നു. ഇറാനിയൻ ഗോത്രവർഗ്ഗങ്ങൾ ഗ്രീക്കുകാരുടെ കൈയിൽ നിന്നും മെസപ്പൊട്ടേമിയ തിരിച്ചുപിടിച്ചു. തുടർന്ന് വീണ്ടും പേഴ്സ്യന്മാർ ഇറാക്കിനെ കീഴടക്കി. ഏഴാം നൂറ്റാണ്ടുവരെ അവരുടെ കൈകളിലായിരുന്നു.
മധ്യപൂർവ്വേഷ്യൻ ഭാഗങ്ങൾ ഇസ്ലാം മതം സ്വീകരിച്ചകൂട്ടത്തിൽ തന്നെ ഇറാക്കും ചേർന്നു. ഇസ്ലാമിക പ്രവാചകൻ മുഹമ്മദ് നബിയുടെ മരുമകൻ ഇറാഖിലെ കുഫയിൽ തലസ്ഥാനം സ്ഥാപിച്ച് ഇവിടം ഭരിച്ചിട്ടുണ്ട്. പിന്നീട്, സിറിയയിലെ ഭരണാധികാരികളായ ഉമൈദ് ഖലീഫമാർ ഡമാസ്കസ് കേന്ദ്രമാക്കി ഇറാഖ് ഭരിച്ചു. അതിനുശേഷം വന്ന അബ്ബാസിദ് ഖലീഫമാർ ബാഗ്ദാദിനെ തലസ്ഥാനമാക്കി മാറ്റി. അഞ്ചുനൂറ്റാണ്ടുകാലം അവരാണ് ഇറാഖ് ഭരിച്ചത്. 1258-ൽ മംഗോളിയന്മാർ ഇറാഖിന്റെ ഭരണാധികാരികളായി അവരുടെ കൈയിൽ നിന്നും തുർക്കികൾ ഇറാഖ് പിടിച്ചെടുക്കുകയും ഭരിക്കുകയുമാണുണ്ടായത്.
ആധുനിക കാലം
[തിരുത്തുക]ഒന്നാം ലോകമഹായുദ്ധം വരെ ഇറാഖ് തുർക്കികളുടെ കൈയിലായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയം മുതൽ ബ്രിട്ടനും ഫ്രാൻസും സൈക്കിസ്-പൈക്കൊട്ട് ഉടമ്പടിപ്രകാരം സംയുക്തമായി മെസപ്പൊട്ടേമിയയുടെ അധികാരമേറ്റെടുത്തു. യുദ്ധാനന്തരം ബ്രിട്ടനായിരുന്നു ഇവിടം ഭരിച്ചുകൊണ്ടിരുന്നത്. ഹാഷിമൈറ്റ് വംശജൻ ഫൈസൽ രാജാവിനെ ബ്രിട്ടൻ തന്നെ അധികാരത്തിലേറ്റി. അന്നാണ് ശരിക്കും ഇറാഖ് എന്ന രാജ്യമുണ്ടാകുന്നത്. പരിമിതമായ സ്വാതന്ത്ര്യമായിരുന്നു അന്ന് ഇറാഖിനുണ്ടായിരുന്നത്. ഫൈസൽ രാജാവ് മരിച്ചതോടെ അധികാരപോരാട്ടങ്ങളിൽ ഏർപ്പെട്ട ഇറാഖിൽ 1941-ൽ ബ്രിട്ടൻ സ്വന്തം ബലപ്രയോഗത്തിലൂടെ ബാഷിമൈറ്റ് വംശത്തിനെ വീണ്ടും അധികാരത്തിലെത്തിച്ചു. 1958-ൽ ബ്രിഗേഡിയർ ജനറൽ അബ്ദുൽ കരീം കാസിം നടത്തിയ അട്ടിമറിയിലൂടെയാണ് അവരുടെ ഭരണം നിന്നത്. കേണൽ അബ്ദുൾ സലാം മറ്റൊരു അട്ടിമറിയിലൂടെ കാസിമിനേയും പുറത്താക്കി. സലാമിന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ സഹോദരൻ പ്രസിഡന്റാകുകയും ഭരിക്കുകയും ചെയ്തു. 1968- അറബ് സോഷ്യലിസ്റ്റ് ബാത്ത് പാർട്ടി വിപ്ലവത്തിലൂടെ അധികാരത്തിലെത്തി. ആ വിപ്ലവത്തിന് അമേരിക്കയുടേയും അവരുടെ ചാരസംഘടനയുടേയും പിന്തുണയുണ്ടായിരുന്നു സെയ്ദ് അഹമ്മദ് ഹസൻ അൽബക്കറായിരുന്നു പ്രസിഡന്റ്. 1979-ൽ സദ്ദാം ഹുസൈൻ പ്രസിഡന്റായി. അമേരിക്കൻ നേതൃത്വത്തിലുള്ള സഖ്യസേനകൾ 2003-ൽ സദ്ദാമിനെ ബലപ്രയോഗത്തിലൂടെ സ്ഥാനഭ്രഷ്ടനാക്കുകയും മറ്റൊരു ഇടക്കാല സർക്കാരിനെ അധികാരത്തിലേറ്റുകയും ചെയ്തു.
ബാത് പാർട്ടി
[തിരുത്തുക]അറബ് ദേശീയവാദികളുടെ പാർട്ടിയാണ് ബാത് അറബ് സോഷ്യലിസ്റ്റ് പാർട്ടി. 1940-ൽ രൂപീകൃതമായി. ഇറാഖിന്റെ ആധുനിക ചരിത്രത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയ പാർട്ടിയാണ് ബാത് പാർട്ടി. അറബ് രാഷ്ട്രങ്ങളുടെ ഏകീകരണമാണ് ബാത് പാർട്ടിയുടെ ലക്ഷ്യം. ദേശീയതയും മാക്സിസവും ഇടകലർന്നതാണ് പാർട്ടിയുടെ അടിത്തറ. ഇറാഖിനു പുറമേ സിറിയയിലും ബാത് പാർട്ടിക്ക് സ്വാധീനമുണ്ട്. 2003-ലെ അമേരിക്കൻ അധിനിവേശത്തിനു ശേഷം ബാത് പാർട്ടിയെ നിരോധിച്ചിരുന്നു. സദ്ദാമിനു വധശിക്ഷ വിധിച്ചതിനു ശേഷം നിരോധനത്തിനിളവു വന്നിട്ടുണ്ട്.
സദ്ദാം ഹുസൈൻ
[തിരുത്തുക]ആധുനിക ഇറാഖിന്റെ ചരിത്രമെഴുതിയ വ്യക്തിയാണ് സദ്ദാം ഹുസൈൻ. 1956-ൽ ബാത് പാർട്ടിയിൽ സദ്ദാം ചേർന്നു. അക്കാലത്ത് കമ്യൂണിസ്റ്റുകളേയും ഇറാനേയും സമ്മർദ്ദത്തിലാഴ്ത്താൻ സദ്ദാം ഹുസൈനു അമേരിക്കയുടെ പിന്തുണയുണ്ടായിരുന്നു. 1959-ൽ പ്രധാനമന്ത്രി ജനറൽ അബ്ദുൽ കാസിമിനെ വധിക്കാൻ സി.ഐ.ഐ യുടെ സഹായത്തോടെയുള്ള നീക്കത്തിൽ സദ്ദാം പങ്കാളിയായിരുന്നു. എന്നാൽ അതു പരാജയപ്പെടുകയും സദ്ദാം കെയ്‌റോയിൽ അഭയം പ്രാപിക്കുകയും ചെയ്തു. 1963-ൽ കാസിം കൊല്ലപ്പെടുകയും തുടർന്ന് ക്രമേണ 1979 ജൂലൈ 16-നു സദ്ദാം അധികാരത്തിൽ എത്തുകയും ചെയ്തു. 1980-ൽ ഇറാനുമായി തുടങ്ങിയ യുദ്ധം സദ്ദാമിന്റെ ബുദ്ധിയിൽ പിറന്ന് അമേരിക്കൻ സഹായത്തോടെ നടത്തിയവയാണെന്നു പറയപ്പെടുന്നു. 1990 ഓഗസ്റ്റ് 2-നു സദ്ദാം കുവൈത്തിനെ ആക്രമിച്ചതുമുതൽ സദ്ദാമും അമേരിക്കയും അകലുകയും സദ്ദാമിന്റെ പതനം ആരംഭിക്കുകയും ചെയ്തു. 2003 മാർച്ച് 20-നു നടന്ന സഖ്യസേനാധിനിവേശത്തിൽ സദ്ദാം പരാജയപ്പെടുകയും ഡിസംബർ 14-നു സദ്ദാം അമേരിക്കൻ പിടിയിലാവുകയും ചെയ്തു. 2006 നവംബർ 5-നുണ്ടായ കോടതി വിധിപ്രകാരം, ഡിസംബർ 30-ന് ബലിപെരുന്നാൾ ദിവസം സദ്ദാമിനെ തൂക്കിലേറ്റി.
ആധുനിക ഇറാഖിൽ നടന്ന യുദ്ധങ്ങൾ
[തിരുത്തുക]ആധുനിക ഇറാഖിൽ മൂന്നു യുദ്ധങ്ങളാണ് നടന്നിട്ടുള്ളത്. ഇറാൻ-ഇറാഖ് യുദ്ധം, ഒന്നാം ഗൾഫ് യുദ്ധം(ഗൾഫ് യുദ്ധം), രണ്ടാം ഗൾഫ് യുദ്ധം എന്നിവയാണവ. ആദ്യരണ്ടെണ്ണങ്ങൾ സദ്ദാമിന്റെ ബുദ്ധിയിൽ ഉദിച്ചവയായിരുന്നു. രണ്ടാം ഗൾഫ് യുദ്ധം സദ്ദാമിനെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കൻ നേതൃത്തത്തിൽ നടന്നതും.
ഇറാൻ-ഇറാഖ് യുദ്ധം
[തിരുത്തുക]നേരത്തേ ഉടമ്പടി പ്രകാരം ഇറാനു നൽകിയ ഭൂപ്രദേശങ്ങൾ തിരികെ ആവശ്യപ്പെട്ട് സദ്ദാം 1980 സെപ്റ്റംബർ 2-നു ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന്റെ അനുരണനങ്ങൾ ഷിയാമുസ്ലീങ്ങൾ ഏറെയുള്ള ഇറാഖിലേക്ക് പടരാതിരിക്കാനുള്ള തന്ത്രമായും യുദ്ധത്തെ സൈദ്ധാന്തികർ വ്യാഖ്യാനിച്ചു അങ്ങനെ നോക്കിയാൽ യുദ്ധം ഒരു വിജയമായിരുന്നു. യുദ്ധവേളയിൽ അമേരിക്കയുടെ അകമഴിഞ്ഞ പിന്തുണ സദ്ദാമിനു ലഭിച്ചുപോന്നു. ഇറാനിലെ ചാരപ്രവർത്തന കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് അമേരിക്കയായിരുന്നു. എട്ടുവർഷം നീണ്ട യുദ്ധം 1988 ഓഗസ്റ്റ് 20-നു യുദ്ധം അവസാനിച്ചു. 1990-ൽ സദ്ദാം ഇറാന്റെ ഉപാധികൾ അംഗീകരിക്കുകയും ചെയ്തു.ഇറാക്കിന്റെ തകർച്ചക്ക് വഴിയൊരുക്കിയത് ഈ യുദ്ധമാണ്.
ഒന്നാം ഗൾഫ് യുദ്ധം
[തിരുത്തുക]1990 ഓഗസ്റ്റ് 2-നു ഇറാഖ് കുവൈത്തിനെ ആക്രമിച്ചു കീഴടക്കുകയും തങ്ങളുടെ പ്രവിശ്യയായി പ്രഖ്യാപിക്കുകയും ചെയ്തു. ചരിത്രത്തിൽ ഇറാഖിന്റെ പ്രവിശ്യയായിരുന്നു കുവൈത്ത്. ഇറാൻ-ഇറാഖ് യുദ്ധവേളയിൽ കുവൈത്ത് ഇറാഖിന്റെ എണ്ണക്കിണറുകൾ സ്വന്തമാക്കിയെന്നാരോപിച്ചായിരുന്നു യുദ്ധം തുടങ്ങിയത്. ലക്ഷ്യം കുവൈത്തിന്റെ സമ്പത്തായിരുന്നു എന്നു കണക്കാക്കുന്നു. കുവൈത്തിൽ നിന്ന് പിന്മാറാൻ ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടെങ്കിലും ഇറാഖ് തയ്യാറായില്ല. തുടർന്ന് 1991 ജനുവരിയിൽ ബഹുരാഷ്ട്രസേന ഇറാഖിനെ ആക്രമിക്കുകയും ഫെബ്രുവരിയിൽ ഇറാഖ് കുവൈത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. അമേരിക്കയും ഇറാഖും തമ്മിൽ അകലാൻ കാരണമായ യുദ്ധമായിരുന്നു ഇത്.
ഇറാഖ് അധിനിവേശ യുദ്ധം
[തിരുത്തുക]ഇറാഖിന്റെ കൈയിൽ സമൂല നാശകാരികളായ ആയുധങ്ങൾ ഉണ്ടെന്നും ലോകസുരക്ഷ തകരാറിലാണെന്നും ഉള്ള അമേരിക്കൻ വാദത്തിലാണ് രണ്ടാം ഗൾഫ് യുദ്ധത്തിന്റെ ബീജം. 2003 മാർച്ച് 20-നു അമേരിക്കയും ബ്രിട്ടനും പ്രധാന സഖ്യകക്ഷികളായ സേന ഇറാഖിനെ ആക്രമിക്കുകയും 2003 മേയ് 1-നു അധികാരം പിടിച്ചെടുക്കുകയും ചെയ്തു. യുദ്ധത്തിനു ശേഷവും അമേരിക്കക്ക് തങ്ങളുടെ വാദം തെളിയിക്കാനായിട്ടില്ല. അതേസമയം ടൈഗ്രിസിലും യൂഫ്രട്ടീസിലുമൊഴുകുന്ന ജലത്തിലും ഇറാഖിന്റെ കനത്ത എണ്ണ സമ്പത്തിലും അമേരിക്കക്കുള്ള താത്പര്യമാണ് യുദ്ധത്തിന്റെ യഥാർതത്തിലുള്ള കാരണം. രണ്ടാം ഗൾഫ് യുദ്ധം എന്നും ഇതറിയപ്പെടുന്നു
ഭൂമിശാസ്ത്രം
[തിരുത്തുക]437,072 ച.കി.മീ. വിസ്തീർണ്ണമുള്ള ഇറാഖ് വലിപ്പത്തിന്റെ കാര്യത്തിൽ ലോകത്തിൽ 58 -ാം സ്ഥാനത്താണ്. ഇവിടുത്തെ ഭൂരിഭാഗം പ്രദേശങ്ങളും മരുഭൂമിയാണ്. യൂഫ്രട്ടീസ്, ടൈഗ്രിസ് എന്നീ രണ്ട് പ്രധാന നദികൾ ഇറാഖിനുണ്ട്. രാജ്യത്തിന്റെ വടക്കൻ ഭാഗം മിക്കവാറും മലകളാണ് . പേർഷ്യൻ ഉൾക്കടലുമായി വളരെ ചെറിയൊരു തീരപ്രദേശവും ഇറാഖിനുണ്ട്.
ഭരണ സൗകര്യത്തിനായി ഇറാഖിനെ പതിനെട്ട് പ്രവിശ്യകളാക്കി തിരിച്ചിട്ടുണ്ട്.
ജനതകൾ
[തിരുത്തുക]എഴുപത്തി അഞ്ചുമുതൽ എൺപതു വരെ ശതമാനം ജനങ്ങൾ അറബികളാണ്, പതിനഞ്ചുമുതൽ ഇരുപത് ശതമാനം വരെ കുർദ്ദുകളാൺ. അസ്സീറിയർ, തുർക്കികൾ എന്നിവരുടെ എണ്ണവും കുറവല്ല. പേർഷ്യക്കാരും അർമേനിയരും കുറഞ്ഞ അളവിൽ കാണാം. പ്രാകൃത അറബികളും ഇവിടെ ഉണ്ട്.
ആകെ ജനസംഖ്യയിൽ 97% മുസ്ലീങ്ങളാണ്. അവരിൽ അറുപതുശതമാനത്തിലേറെ ഷിയാക്കൾ ആണ്. സുന്നികൾ നാല്പതു ശതമാനത്തോളം വരും.
അറബിയും കുർദ്ദിഷുമാണ് ഔദ്യോഗിക ഭാഷകൾ. അസീരിയൻ, തുർക്കിഭാഷകൾ ചിലയിടങ്ങളിൽ ഔദ്യോഗിക ഭാഷകളായി അംഗീകരിച്ചിരിക്കുന്നു.
ഇന്നത്തെ അവസ്ഥ (2008)
[തിരുത്തുക]1990-ൽ ഇറാഖ് കുവൈത്തിനെ ആക്രമിച്ചതുമുതൽ അമേരിക്കയും ഇറാഖും രണ്ടുതട്ടിലായതുമുതൽ ഇറാഖിന്റെ ശനിദശ ആരംഭിച്ചു. പിന്നീട് പതിനഞ്ചു വർഷം നീണ്ട ഉപരോധം ഈ രാജ്യം നേരിടേണ്ടി വന്നു. ഉപരോധം മൂലം പെട്രോളിയം ഉത്പന്നങ്ങൾ വിൽക്കാനും ഇറാഖിനു കഴിഞ്ഞിരുന്നില്ല. ഇത് രാജ്യത്തെ ക്ഷാമത്തിലേക്കു നയിച്ചു. അവശ്യമരുന്നുകളുടെ അഭാവം മൂലം പത്തുലക്ഷം കുട്ടികളെങ്കിലും മരിച്ചിട്ടുണ്ടാകണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. മൂന്നു ദശകത്തിനുള്ളിൽ മൂന്നു യുദ്ധങ്ങൾ നേരിടേണ്ടി വന്ന ജനതയാണ് ഇവിടെയുള്ളത്. ഇന്ന് ഇറാഖ് ഭരിക്കുന്നത് ജനാധിപത്യത്തിലൂടെയല്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാറാണ്. ഇത് അമേരിക്കൻ പാവസർക്കാറാണെന്ന് പറയപ്പെടുന്നു. അധിനിവേശസഖ്യസേനകളുടെ കനത്ത സൈനിക സാന്നിദ്ധ്യം ഇന്നീ നിലനിൽക്കുന്നു. 2016 ൽ IsIs കീഴിലായ ഇറാഖിലെ മൊസൂൾ നഗരം ആറ് മാസത്തെ പരിശ്രമത്തിന്നൊടുവിൽ ഇറാഖി സൈന്യം ഭീകരരെ വധിച്ച് തിരിച്ച്പിടിച്ചു.
കുവൈറ്റിൽ നശിപ്പിക്കപ്പെട്ട ഇറാക്കി യുദ്ധോപകരണങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ www.islamonweb.net
- ↑ http://en.wikipedia.org/wiki/Hanging_Gardens_of_Babylon Hanging Gardens of Babylon
കൂടുതൽ അറിവിന്
[തിരുത്തുക]- https://www.cia.gov/cia//publications/factbook/geos/iz.html Archived 2007-03-14 at the Wayback Machine.
- http://www.arab.net/iraq/